ഓസ്ട്രേലിയയിലെ വ്യത്യസ്തങ്ങളായ ദക്ഷിണേഷ്യൻ സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന പ്രധാന ഘടകം ക്രിക്കറ്റിനോടുള്ള സ്നേഹമാണ്. ബാറ്റിനോടും ബോളിനോടുമുള്ള ഈ അടങ്ങാത്ത അഭിനിവേശം നിങ്ങളിലേക്കെത്തിക്കുകയാണ് SBS കളേഴ്സ് ഓഫ് ക്രിക്കറ്റ് എന്ന പോഡ്കാസ്റ്റിലൂടെ.
അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളായ ഉസ്മാൻ ഖവാജ, കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, തിലകരത്‌നെ ദിൽഷൻ, ലിസ സ്തലേക്കർ എന്നിവർക്കൊപ്പം, ക്രിക്കറ്റ് കമൻറേറ്റർമാർ, സ്പോർട്സ് ചരിത്രകാരന്മാർ, ക്രിക്കറ്റ് ആരാധകർ, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ക്രിക്കറ്റ് കളിക്കാർ തുടങ്ങിയവരെല്ലാം കളേഴ്സ് ഓഫ് ക്രിക്കറ്റിൻറെ വിവിധ എപ്പിസോഡുകളിലൂടെ നിങ്ങളിലേക്കെത്തും.
സാംസ്കാരികമായുണ്ടാകുന്ന പ്രതിബന്ധങ്ങളെ മറികടന്ന് ഓസ്‌ട്രേലിയയോട് ഇഴുകിച്ചേരാൻ പുതിയ കുടിയേറ്റക്കാരെ ക്രിക്കറ്റ് എങ്ങനെ സഹായിക്കുന്നുവെന്നും, ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ക്രിക്കറ്റ് പ്രേമികൾ ക്ലബ് ക്രിക്കറ്റിനെ എങ്ങനെ സജീവമാക്കി നിർത്തുന്നുവെന്നുവെന്നുമെല്ലാം ഈ പരമ്പരയിലൂടെ നിങ്ങൾ കേൾക്കും. കൂടാതെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള കുട്ടികളുടെ പ്രാതിനിധ്യം അന്താരാഷ്ട്ര മൽസരങ്ങളിൽ എന്തുകൊണ്ട് കുറയുന്നു എന്നും കളേഴ്സ് ഓഫ് ക്രിക്കറ്റ് പരിശോധിക്കും.
SBS റേഡിയോയുടെ ദക്ഷിണേഷ്യൻ ഭാഷാ പ്രോഗ്രാമുകളായ SBS ബംഗ്ലാ, SBS ഗുജറാത്തി, SBS ഹിന്ദി, SBS മലയാളം, SBS നേപ്പാളി, SBS പഞ്ചാബി, SBS സിംഹള, SBS തമിഴ്, SBS ഉർദു എന്നിവയുടെ ഒരു സംയുക്ത സഹകരണ പദ്ധതിയാണ് കളേഴ്‌സ് ഓഫ് ക്രിക്കറ്റ്.
പ്രീതി ജബ്ബാലും, കുലശേഖരം സഞ്ചയനും ചേർന്നാണ് പോഡ്കാസ്റ്റുകൾ അവതരിപ്പിക്കുന്നത്.
കളേഴ്‌സ് ഓഫ് ക്രിക്കറ്റിന്റെ ആദ്യ എപ്പിസോഡ് ഓഗസ്റ്റ് 15-ന് തിങ്കളാഴ്ച ശ്രോതാക്കളിലേക്കെത്തും. പിന്നീട്, ഓരോ ആഴ്ചയിലും ആസ്വദിക്കാം വ്യത്യസ്തങ്ങളായ ക്രിക്കറ്റ് വിശേഷങ്ങൾ.
കേൾക്കൂ, ആസ്വദിക്കൂ... കളേഴ്സ് ഓഫ് ക്രിക്കറ്റ് ട്രെയിലർ...
SBS റേഡിയോ ആപ്പ് വഴിയോ, നിങ്ങൾക്കിഷ്ടമുള്ള മറ്റ് പോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോമുകളിലൂടെയോ നിങ്ങൾക്ക് കളേഴ്‌സ് ഓഫ് ക്രിക്കറ്റ് ആസ്വദിക്കാം.