SKIP TO MAIN CONTENT

കമ്മ്യൂണിസ്റ്റ് അനുഭാവികളെ ഓസ്ട്രേലിയ വേട്ടയാടിയ വിധം: '70കൾ വരെ...

Unwanted Australians' story
Photo from the family collection, supplied by M Saunders Source: Supplied

1970കൾ വരെ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ രഹസ്യപട്ടിക തയ്യാറാക്കിയ ഓസ്ട്രേലിയൻ സർക്കാർ, അവർക്ക് പൌരത്വം നിഷേധിച്ചു.


Published

Updated

Source: SBS


Skip to podcast episode content

1970കൾ വരെ കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ രഹസ്യപട്ടിക തയ്യാറാക്കിയ ഓസ്ട്രേലിയൻ സർക്കാർ, അവർക്ക് പൌരത്വം നിഷേധിച്ചു.


കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അനുഭാവികളും പ്രവർത്തകരുമായി ഒട്ടേറെ പേർ ഇപ്പോൾ ഓസ്ട്രേലിയയിലേക്ക് എത്താറുണ്ട്. കമ്മ്യൂണിസ്റ്റ് വിശ്വാസത്തിൻറെ പേരിൽ ഒരു വിവേചനവും അവർ ഇവിടെ നേരിടാറുമില്ല.

പക്ഷേ, നാലു പതിറ്റാണ്ട് മുന്പ് ഇതായിരുന്നില്ല സ്ഥിതി. രാഷ്ട്രീയ വിശ്വാസത്തിൻറെ പേരിൽ രൂക്ഷമായ വേട്ടയാടലാണ് ഓസ്ട്രേലിയയിൽ ഉണ്ടായതെന്ന് എസ് ബി എസിൻറെ വാർത്താ വിഭാഗം നടത്തിയ അന്വേഷണത്തിൽ വ്യക്തമാകുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവികളുടെ രഹസ്യപട്ടിക തയ്യാറാക്കിയാണ് ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗമായ ASIO അവർക്ക് പൌരത്വം നിഷേധിച്ചതും വേട്ടയാടിയതും.

അടുത്തിടെ സർക്കാർ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ എസ് ബി എസ് നടത്തിയ അന്വേഷണത്തിൻറെ റിപ്പോർട്ട് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്... 


Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now