ഇന്ത്യയിലേതില്‍ നിന്നും മറ്റു പല രാജ്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഓസ്‌ട്രേലിയയില്‍ വീടോ സ്ഥലമോ വാങ്ങുമ്പോഴുള്ള നടപടിക്രമങ്ങള്‍.
സ്ഥലമുടമ കരാറില്‍ ഒപ്പുവയ്ക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതകള്‍ കാരണം മെല്‍ബണില്‍ 11 മലയാളി കുടുംബങ്ങള്‍ക്ക് അഡ്വാന്‍സ് നല്‍കിയിരുന്ന സ്ഥലം നഷ്ടമായ കാര്യം എസ് ബി എസ് മലയാളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വീടോ സ്ഥലമോ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമവശങ്ങള്‍ എന്തൊക്കെയാണെന്നും, എന്തൊക്കെ അബദ്ധങ്ങളില്‍ ചെന്നുപെടാന്‍ സാധ്യതയുണ്ടെന്നും വിവരിക്കുകയാണ് സിഡ്‌നിയിലെ ക്യാംപല്‍ടൗണിലുള്ള വൈക്കം ലോ ഫേമില്‍ സോളിസിറ്ററായ വൈക്കം സുന്ദര്‍ രാജീവ്.