പതിവായി വിമാനയാത്ര ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരുമെങ്കിലും, യാത്ര ചെയ്യുന്പോൾ നമുക്കുള്ള അവകാശങ്ങളെക്കുറിച്ച് പലർക്കും കൃത്യമായി അറിയില്ല. അതുകൊണ്ടു തന്നെ പല മോശം അനുഭവങ്ങളും പലരും പറയാറുമുണ്ട്. ഇ ടിക്കറ്റിൽ തെറ്റായ സമയം അച്ചടിച്ചതുകാരണം ഒരു മെൽബൺ മലയാളിക്ക് വിമാനം നഷ്ടമായ സംഭവം അടുത്തിടെ എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. പലപ്പോഴും പല ട്രാവൽ ഏജൻസികളിൽ നിന്നും യാത്രക്കാർക്ക് തട്ടിപ്പ് നേരിടുന്നുമുണ്ട്. വിമാനത്തിൽ യാത്രക്കാർക്കുള്ള അവകാശങ്ങളും, ഓസ്ട്രേലിയയിൽ അംഗീകൃത ട്രാവൽ ഏജൻസികളെ എങ്ങനെ തിരിച്ചറിയാമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ ഏഷ്യ ട്രാവൽസ് ഉടമയായ പ്രതീഷ് മാർട്ടിൻ.