ഏതെങ്കിലും ഒരു ഭാഷ പഠിക്കുന്നവര്‍ക്കായി SBS റേഡിയോ ഒരുക്കുന്ന ദേശീയ ഭാഷാ മത്സരത്തില്‍ (National Languages Competition) ഇപ്പോള്‍ പങ്കെടുക്കാം.
ഭാഷ പഠിക്കുന്നതുകൊണ്ട് എന്തെല്ലാം അവസരങ്ങളാണ് തുറന്നുകിട്ടുന്നത് എന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം വരച്ചോ, ഫോട്ടോയെടുത്തോ ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് എസ് ബി എസ് ഭാഷാ മത്സരം സംഘടിപ്പിക്കുന്നത്. അഞ്ചു വിഭാഗങ്ങളിലായാണ് ഇത്തവണത്തെ മത്സരം.
ജൂനിയര്‍ പ്രൈമറി (4 മുതല്‍ 7 വയസു വരെ), പ്രൈമറി (8-12), ജൂനിയര്‍ ഹൈസ്‌കൂള്‍ (13-15), സീനിയര്‍ ഹൈസ്‌കൂള്‍ (16-18), ഓപ്പണ്‍ കാറ്റഗറി (18 ന് മുകളില്‍).
ഇതാദ്യമായാണ് ഓപ്പണ്‍ കാറ്റഗറിയും മത്സരരംഗത്തുള്ളത്. അതായത്, ഔദ്യോഗികമായി ഒരു ഭാഷ പഠിക്കുന്ന മുതിര്‍ന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
SBS നാഷണല്‍ ലാംഗ്വേജസ് കോംപറ്റീഷന്‍ വെബ്‌സൈറ്റില്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കാം. ഇതുവരെ ലഭിച്ചിട്ടുള്ള ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ നിങ്ങള്‍ക്ക് കാണുകയും ചെയ്യാം.
നവംബര്‍ 18 വരെയാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള സമയം.
ഓരോ വിഭാഗത്തിലും വിജയിക്കുന്നവര്‍ക്ക് 12.9 ഇഞ്ച് ഐപാഡ് പ്രോ വീതമാണ് സമ്മാനം. അതോടൊപ്പം, അവര്‍ പഠിക്കുന്ന സ്‌കൂളിനും ഐ പാഡ് പ്രോ ലഭിക്കും.
ഇതോടൊപ്പം സിഡ്‌നി ലൂണാ പാര്‍ക്കിലേക്കുള്ള രണ്ടു പാസുകളും, ട്രോഫിയും, സിഡ്‌നിക്ക് പുറത്തുള്ളവര്‍ക്ക് യാത്രാച്ചെലവും താമസസൗകര്യവും സമ്മാനമായി നല്‍കും.
Malayalam classes in Australia

ഓസ്ട്രേലിയയെ മലയാളം പഠിപ്പിക്കാന്‍, ഈ ഭാഷാ പഠനക്ലാസുകള്‍
എന്തുകൊണ്ട് ഭാഷ പഠിക്കുന്നു എന്ന കാര്യം മനോഹരമായും കലാപരമായും അവതരിപ്പിക്കുന്നതിലൂടെയാകും ഭാഷാ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുക.
From previous years...

SBS ദേശീയ ഭാഷാ മത്സരം: മലയാളി ബാലികയ്ക്ക് പീപ്പിള്‍സ് ചോയ്സ് പുരസ്കാരം