തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള പൂജാരിമാരെ നിയമിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കേരളം. തിരുവല്ല മണപ്പുറം ശിവക്ഷേത്രത്തിൽ ശാന്തിയായി ചുമതലയേറ്റ യദു കൃഷ്ണനാണ് ആദ്യമായി ഈ പദവിയിലെത്തി ചരിത്രത്തിൻറെ ഭാഗമായത്. "കുട്ടിക്കാലം മുതലുള്ള ജീവിതചര്യകളിലൂടെ ബ്രാഹ്മണ്യത്തിലേക്കെത്തിയതിനെ"ക്കുറിച്ചും, ഭാവി പ്രതീക്ഷകളെക്കുറിച്ചും യദു കൃഷ്ണൻ എസ് ബി എസ് മലയാളം റേഡിയോയുമായി സംസാരിക്കുന്നു.