മാനസികപ്രശ്‌നങ്ങള്‍ക്ക് സഹായം തേടാന്‍ പുരുഷന്‍മാര്‍ കൂടുതല്‍ വൈമുഖ്യം കാട്ടുന്നത് എന്തുകൊണ്ട്?

news

Source: Getty Images

ഇന്ത്യന്‍ വംശജരും ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള മറ്റു കുടിയേറ്റക്കാരും നേരിടാവുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പെര്‍ത്തില്‍ സൈക്യാട്രിസ്റ്റായ ഡോ. മാത്യു സാമുവല്‍ സംസാരിക്കുന്നു.


നവംബര്‍ മാസം Movember എന്നാണ് അറിയപ്പെടുന്നത്.

പുരുഷന്മാരുടെ മാനസികാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുകയാണ് ഈ മാസം.

പുരുഷന്മാരുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ ഓസ്‌ട്രേലിയയിൽ പല രീതിയിലുമുള്ള പിന്തുണ സർക്കാർ ലഭ്യമാക്കുന്നുണ്ട്. എന്നാൽ പുരുഷന്മാർ പൊതുവെ സ്ത്രീകളെ അപേക്ഷിച്ചു മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സഹായം തേടാൻ മടിക്കുന്നവരാണെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

അറിവില്ലായ്മയാണ് ഇതിന്റെ പ്രധാന കാരണമെന്ന്  ഡോ മാത്യു സാമുവൽ പറയുന്നു.

അന്ധവിശ്വാസവും  ഇതിന് കാരണമാകുന്നു എന്നും അദ്ദേഹം ചൂണ്ടികാട്ടി.
മദ്യപാനം, ഉറക്ക ഗുളിക എന്നിവ ഉപയോഗിച്ച്‌ സ്വയ ചികിത്സക്ക് ശ്രമിക്കുന്നത് പലപ്പോഴും രോഗകാരണം അറിയാതെയാണ്. ഇത് വലിയ വിപത്തിലേക്ക് നയിക്കുന്നു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ളരിൽ പ്രമേഹരോഗം കൂടുതലായി കണ്ടു വരുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
പ്രമേഹരോഗവും മാനസികാരോഗ്യവുമായി ബന്ധമുള്ളതിനാൽ പ്രമേഹരോഗം ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്
പുരുഷന്മാരുടെ മാനസികാരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ ഡോ മാത്യു വിശദീകരിക്കുന്നത് പ്ലെയറിൽ നിന്ന് കേൾക്കാം. 
For more information please visit movember.com or call 1300 GROW MO (1300 4769 66).

Listeners seeking mental health support can contact Lifeline 24 hours a day online and on 13 11 14. Other services include the Suicide Call Back Service on 1300 659 467, Beyond Blue and Kids Helpline can be contacted on 1800 55 1800.

Disclaimer: The information provided in this interview is general in nature. For specific information on this topic please directly contact health experts in the area. 

Share
Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service