മുരിങ്ങക്കായ ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിൽ തോരൻ തയാറാക്കാമെന്ന് വിശദീകരിക്കുകയാണ് പെർത്തിലുള്ള രശ്മി ചന്ദ്രൻ.
ലോകത്തിന്റെ പുത്തന്‍ സൂപ്പര്‍ഫുഡായി നമ്മുടെ 'മുരിങ്ങ': അത്ഭുതഗുണങ്ങള്‍ ഏറെ

Source: Getty Images/surasak pumdontri
സൂപ്പര്‍ഫുഡുകള്‍ക്കു വേണ്ടിയുള്ള തെരച്ചിലിലാണ് ലോകം. നമ്മുടെ സ്വന്തം മുരിങ്ങാക്കായാണ് സൂപ്പര്‍ഫുഡായി ഇപ്പോള്‍ കണക്കാക്കുന്ന പച്ചക്കറികളില്‍ ഒന്ന്. ഇതേക്കുറിച്ച് നിരവധി പഠനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നടക്കുന്നത്. എന്തുകൊണ്ട് മുരിങ്ങയുടെ ഗുണങ്ങൾക്ക് കൂടുതൽ പ്രസക്തി വന്നിരിക്കുന്നു എന്ന കാര്യം വിശദീകരിക്കുകയാണ് കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ വെജിറ്റബിൾ സയൻസ് വിഭാഗം മേധാവി ഡോ പി ഇന്ദിര. അതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share