SKIP TO MAIN CONTENT

ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിൽ വിഷാംശമുള്ള ഭക്ഷണവസ്തുക്കൾ; കണ്ടെത്തിയത് കീടനാശിനിയും ഈയവും- SBS അന്വേഷണം

Food products
A selection of products purchased by SBS Punjabi Radio, many of which were then sent for testing by NMI Source: SBS

ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിലും ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലും കാണുന്ന ഭക്ഷണവസ്തുക്കളിൽ പലതിലും അനുവദനീയമായതിലും കൂടുതൽ അളവിൽ രാസവസ്തുക്കളും മാരകമായ ലോഹാംശവും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തൽ. മെൽബണിലെ വിവിധ ഇന്ത്യൻ കടകളിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻറുകളുടെ ഉത്പന്നങ്ങളാണ് എസ് ബി എസ് റേഡിയോ ദേശീയ ലാബുകളിൽ പരിശോധിച്ചത്.

Published

Updated

Source: SBS

Skip to podcast episode content

ഓസ്ട്രേലിയയിലെ ഇന്ത്യൻ കടകളിലും ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലും കാണുന്ന ഭക്ഷണവസ്തുക്കളിൽ പലതിലും അനുവദനീയമായതിലും കൂടുതൽ അളവിൽ രാസവസ്തുക്കളും മാരകമായ ലോഹാംശവും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തൽ. മെൽബണിലെ വിവിധ ഇന്ത്യൻ കടകളിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻറുകളുടെ ഉത്പന്നങ്ങളാണ് എസ് ബി എസ് റേഡിയോ ദേശീയ ലാബുകളിൽ പരിശോധിച്ചത്.

MDH ബ്രാൻറിലുള്ള മസാലകൾ, കുട്ടികൾക്കുള്ള നെസ്ലെ സെറിലാക്, കോംപ്ലാൻ, കൊഹിനൂർ ബസ്മതി അരി തുടങ്ങിയവയിലാണ് അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുക്കൾ കണ്ടെത്തിയത്. 

ഈയം ഉൾപ്പെടെ അപകടകരമായ ലോഹങ്ങളുടെ അംശവും, ഡി ഡി ടിയുമെല്ലാം പലതിലും കണ്ടെത്തിയിട്ടുണ്ട്. അതിൻറെ വിശദാംശങ്ങൾ അറിയാൻ, മുകളിലെ പ്ലേയറിൽ നിന്ന് റിപ്പോർട്ട് കേൾക്കുക. 

ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായവും  അനുഭവങ്ങളും എസ് ബി എസ് മലയാളത്തെ അറിയിക്കാം. നിങ്ങൾക്ക് ഈ വിഷയത്തിൽ സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അക്കാര്യവും malayalam.program@sbs.com.au ലേക്ക് ഇമെയിൽ ചെയ്തോ, SBS Malayalam ഫേസ്ബുക്ക് പേജിൽ മെസേജായോ അറിയിക്കാം. 

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now