പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കാനു്ം ചര്‍ച്ച ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്ന മാസമാണ് നവംബർ. നവംബര്‍ അറിയപ്പെടുന്നത് മൊവംബര്‍ എന്നാണ്. പുരുഷന്‍മാരുടെ ആരോഗ്യത്തിനു വേണ്ടി മാത്രമായി പദ്ധതികള്‍ പ്രഖ്യാപിക്കുകയോ നടപ്പാക്കുകയോ ഒക്കെ ചെയ്യുന്നത് പതിവില്ലാത്ത കാര്യങ്ങളായിരിക്കും. എന്നാല്‍ ഓസ്‌ട്രേലിയയില്‍ പുരുഷന്‍മാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിപാലിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടിംഗില്‍ തന്നെ ഒരു സംവിധാനമാണ് മെന്‍സ് ഷെഡ്. പുരുഷന്മാർ പ്രായമാകുമ്പോൾ ഇവർക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്ത്, ഒരേ ചിന്താഗതിക്കാരോടൊപ്പം സമയം ചിലവഴിച്ച്, മനസ്സും ശരീരവും സജ്ജീവമാക്കി നിലനിറുത്താനുള്ള കേന്ദ്രങ്ങളായ മെൻസ് ഷെഡ്‌ഡിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share





