പരീക്ഷണശാലയില്‍ ജീവന്‍ സൃഷ്ടിക്കാന്‍ ഇനിയെത്ര കാലം?

Source: Wikimedia
കൃത്രിമമായി ജീവൻ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ലോകമെങ്ങും നടക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സെമിനാർ കഴിഞ്ഞ ദിവസം കാൻബറയിൽ നടന്നു. ടെസ്ട്യൂബിനുള്ളിൽ സിന്തറ്റിക് ജീവൻ സൃഷ്ടിക്കുന്നതിനുള്ള പഠനങ്ങളുടെ പുരോഗതിയെക്കുറിച്ചായിരുന്നു ഇതിലെ ചർച്ചകൾ. ജീവന്റെ സൃഷ്ടിയില്‍ പ്രോട്ടീനുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ഈ സെമിനാറില്‍ പേപ്പര്‍ അവതരിപ്പിച്ച മലയാളി ശാസ്ത്രജ്ഞയാണ് ഡോക്ടര്‍ സൗമ്യ ജോസഫ്. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ John Curtin School of Bio-Medical Research- ലെ ഗവേഷകയായ ഡോ സൗമ്യ ജോസഫ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share




