മലയാളിയുടെ വെർമിസല്ലി പായസവും പാശ്ചാത്യരുചിയും ചേർത്ത് ഒരു വിഭവം
ഓണക്കാലമാകുന്നു.. ഓണത്തിന് എല്ലാവരും വെർമിസല്ലി പായസം വയ്ക്കുന്നുണ്ടാകും. എന്നാൽ ഇത്തവണ ആ പായസത്തിന് ഒരു രൂപമാറ്റം വരുത്തി, പാശ്ചാത്യ ശൈലിയിലെ ഒരു പുഡ്ഡിംഗ് ആക്കി മാറ്റാം.
വെർമിസല്ലി പുഡ്ഡിംഗ് വിത്ത് ഗ്ലേസ്ഡ് ബനാന എന്ന മലയാളി-പാശ്ചാത്യ ഫ്യൂഷൻ വിഭവത്തിൻറെ പാചകക്കുറിപ്പ് എസ് ബി എസ് മലയാളത്തിനായി അവതരിപ്പിക്കുകയാണ് ബ്രിസ്ബൈനിലെ ലെമൺ ചില്ലീസ് റെസ്റ്റോറൻറിൻറെ ഉടമയും ഷെഫുമായി ജിജോ പോൾ. അതുകേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
ചേരുവകൾ
റോസ്റ്റഡ് വെർമിസല്ലി - 400 ഗ്രാം
ഫുൾ ക്രീം പാൽ - 800 മില്ലി
പാം ഷുഗർ - 400 ഗ്രാം
ഏലയ്ക്ക - 3-4
പുഡ്ഡിംഗ് മിക്സ് - 50 ഗ്രാം
ബദാം പൌഡർ - 50 ഗ്രാം
കശുവണ്ടി - 25 ഗ്രാം
ഉണക്കമുന്തിരി - 25 ഗ്രാം
ബദാം ഫ്ലേക്സ് - 25 ഗ്രാം
ലേഡിഫിംഗർ പഴം




