എസ് ബി എസ് കുടുംബത്തിൽ നിന്ന് പുതിയൊരു ടെലിവിഷൻ ചാനൽ കൂടി സംപ്രേഷണം തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാർത്താ ബുള്ളറ്റിനുകൾ ഓസ്ട്രേലിയയിലേക്ക് എത്തിക്കുന്ന SBS World Watch ചാനൽ മേയ് 23 തിങ്കളാഴ്ച മുതലാണ് ചാനൽ 35ൽ ലഭ്യമാകുന്നത്. എല്ലാ ദിവസവും രാത്രി പത്തു മണിക്ക് മലയാളം വാർത്താ ബുള്ളറ്റിനും വേൾഡ് വാച്ചിലുണ്ടാകും. ഇതേക്കുറിച്ച് വിശദമായി കേൾക്കാം...