വിദേശത്തുള്ള കള്ളപ്പണം നൂറു ദിവസത്തിനുള്ളിൽ തിരിച്ചുകൊണ്ടുവരുമെന്ന് നരേന്ദ്രമോഡിയും മറ്റു ബി ജെ പി നേതാക്കളും തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രസംഗങ്ങൾ അപ്പോഴത്തെ വെറും വാഗ്ദാനങ്ങളായി കണ്ടാൽ മതിയെന്ന് ബി ജെ പി നേതാവ് ടി ജി മോഹൻദാസ്. തെരഞ്ഞെടുപ്പ് കാലത്ത് പറയുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കാൻ കഴിയുന്നതല്ലെന്നും, അത് ജനങ്ങൾക്കും അറിയാമെന്നും അദ്ദേഹം എസ് ബി എസ് മലയാളം റേഡിയോയോട് പറഞ്ഞു. ആ വാക്കുകൾ...
ഇന്ത്യയിൽ 500 രൂപയുടെയും 1000 രൂപയുടെയും കറൻസികൾ പിൻവലിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബി ജെ പി ഇൻറലക്ച്വൽ സെൽ കൺവീനർ കൂടിയായ ടി ജി മോഹൻദാസ്.
അദ്ദേഹം പറഞ്ഞ മറ്റു പ്രധാന കാര്യങ്ങൾ ഇവയാണ്
- തെരഞ്ഞെടുപ്പ് കാലത്ത് കാര്യങ്ങൾ വ്യക്തമാക്കാതെ പല പ്രഖ്യാപനങ്ങളും നടത്താറുണ്ട്. കാര്യങ്ങൾ അറിയാമെങ്കിൽ പോലും വ്യത്യസ്തമായ പ്രഖ്യാപനങ്ങളും നടത്താറുണ്ട്. അധികാരത്തിലിരിക്കുന്പോൾ അതെല്ലാം നടപ്പാക്കാൻ കഴിയണമെന്നില്ല.
- നോട്ട് പിൻവലിക്കലുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളിൽ അപര്യാപ്തതകളുണ്ട്. അത് തുറന്നു സമ്മതിക്കുന്നു. അതിൻറെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ല
- എന്നാൽ, കേരളത്തിൽ ധനമന്ത്രി തോമസ് ഐസകും മാധ്യമങ്ങളും ഉൾപ്പെടെ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചു
- കൈയിൽ പണമില്ലാതെ ആളുകൾ മരിച്ചു എന്നൊക്കെ പറയുന്നത് അനാവശ്യ ആരോപണമാണ്. നിസാരമായ വിഷയങ്ങളാണ് അവ
- ഈ നടപടിയിലൂടെ വൻകിട കള്ളപ്പണക്കാർക്ക് ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. എന്നാൽ അന്തിമമായി അവർ പിടിക്കപ്പെടും.
അഭിമുഖത്തിൻറെ പൂർണരൂപം ഇവിടെ കേൾക്കാം...
Share





