ഇക്കാര്യങ്ങൾ നോർത്ത് വെസ്റ്റേൺ പ്രൈമറി മെന്റൽ ഹെൽത്തിൽ സൂയിസൈഡ് പ്രിവൻഷൻ പ്രോഗ്രാം ഓഫീസറായ കിരൺ നായർ എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നു.
രാജ്യാന്തര വിദ്യാർത്ഥികളുടെ ഇടയിലും കർഷകരുടെ ഇടയിലും നിരവധി പേർ ആത്മഹത്യ ചെയ്യുന്നതായി കിരൺ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ബുദ്ധിമുട്ടും, പഠനത്തിനുള്ള സമ്മർദ്ദവുമാണ് രാജ്യാന്തര വിദ്യാർത്ഥികൾ ഇവിടെ ആത്മഹത്യ ചെയ്യാൻ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ആത്മഹത്യ ചെയ്യുന്നവരുടെ കുടുംബങ്ങളും മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോകുന്നത്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ ഓസ്ട്രേലിയ എന്തെല്ലാം സേവനങ്ങളാണ് നൽകുന്നതെന്നും കിരൺ നായർ വിശദീകരിക്കുന്നത് കേൾക്കാം.
Readers seeking support and information about suicide prevention can contact Lifeline on 13 11 14, Suicide Call Back Service on 1300 659 467 and Kids Helpline on 1800 55 1800 (up to age 25).