വിദേശത്ത് നിന്നെത്തുന്ന നഴ്‌സുമാര്‍ക്ക് ഓസ്‌ട്രേലിയയില്‍ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ മാറ്റം വരുത്തിയിരുന്നു.
പുതിയ ഔട്ട്കംസ് ബേസ്ഡ് അസസ്‌മെന്റ് (OBA) രീതിയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ഓസ്‌കീ എന്നറിയപ്പെടുന്ന ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാം. ഈ പരീക്ഷ എങ്ങനെയായിരിക്കും എന്ന ആശങ്കയാണ് എസ് ബി എസ് മലയാളത്തോട് സംസാരിച്ച പല നഴ്‌സുമാരും പങ്കുവച്ചത്.
OSCE പരീക്ഷ എന്താണ് എന്ന കാര്യമാണ് എസ് ബി എസ് മലയാളം ഇവിടെ പരിശോധിക്കുന്നത്. ഓസ്‌ട്രേലിയയില്‍ സൈക്യാട്രിസ്റ്റുമാര്‍ക്കായി OSCE പരീക്ഷ നടത്തുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ ആന്റ് ന്യൂസിലന്റ് കോളേജ് ഓഫ് സൈക്യാട്രിസ്റ്റ് സബ് കമ്മിറ്റി അംഗം ഡോ. ആല്‍ബി ഏലിയാസ് അതേക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം.
നഴ്‌സിംഗ് മേഖലയ്ക്കായി കൊണ്ടുവരുന്ന OSCE പരീക്ഷയുടെ രൂപം എന്തായിരിക്കും എന്നതിനെക്കുറിച്ച് നഴ്‌സിംഗ് ആന്റ് മിഡൈ്വഫറി ബോര്‍ഡിനോട് കൂടുതല്‍ വിശദാംശങ്ങള്‍ എസ് ബി എസ് മലയാളം തേടിയിട്ടുണ്ട്.
ഇത് ലഭിക്കുകയാണെങ്കില്‍ അക്കാര്യം വിശദമായ റിപ്പോര്‍ട്ടായി നല്‍കുന്നതായിരിക്കും.
Kindly note: These are general information about OSCE exam. When we get specific information about the OSCE format for Internationally Qualified Nurses and Midwives, SBS Malayalam will give a detailed report.