ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞതോടെയാണ് ലോക്ക്ഡൗണിൽ ഇളവു നൽകാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചത്.
മൂന്നു ഘട്ടങ്ങളായി നിയന്ത്രണങ്ങൾ നീക്കാനാണ് തീരുമാനം. എന്നാൽ എപ്പോഴാണ് ഓരോ ഘട്ടവും തുടങ്ങേണ്ടതെന്നും, എങ്ങനെ നടപ്പാക്കണമെന്നും സംസ്ഥാനങ്ങൾ പ്രഖ്യാപിക്കും.
ജൂലൈ മാസത്തോടെ മൂന്നു ഘട്ടങ്ങളും നടപ്പാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു. ജൂലൈയോടെ കൊവിഡ് സുരക്ഷിത സാമ്പത്തിക രംഗം നടപ്പാക്കാൻ കഴിയും.
മൂന്നു ഘട്ടങ്ങൾ ഇങ്ങനെയാണ്:
ഘട്ടം ഒന്ന്:
സാമൂഹിക നിയന്ത്രണങ്ങൾ ഇളവു ചെയ്തു തുടങ്ങും
- വീടുകളിൽ അഞ്ചു പേർക്ക് വരെ സന്ദർശനം നടത്താം
- വീടിനു പുറത്ത് പത്തു പേർക്ക് വരെ ഒത്തുകൂടാം
- നിങ്ങൾക്കും തൊഴിലുടമയ്ക്കും സാധിക്കുമെങ്കിൽ വർക്ക് ഫ്രം ഹോം തുടരണം
- ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ, കളിസ്ഥലങ്ങൾ, ബൂട്ട് ക്യാമ്പുകൾ എന്നിവ തുറക്കും
- കൂടുതൽ ഷോപ്പിംഗ് ചെയ്യാം
- റെസ്റ്റോറന്റുകൾ, കഫെകൾ എന്നിവ പ്രവർത്തിക്കാം
- വീടുവിൽപ്പന ഇൻസ്പെക്ഷൻ, ഓക്ഷൻ എന്നിവ അനുവദിക്കും
- കൂടുതൽ പ്രാദേശിക യാത്രകൾ, ഉൾനാടൻ യാത്രകൾ
ഒന്നാം ഘട്ടത്തിൽ തന്നെ സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തണം എന്നാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, നോർതേൺ ടെറിട്ടറി എന്നിവ ഇപ്പോൾ തന്നെ ഒന്നാം ഘട്ടം നടപ്പാക്കി തുടങ്ങിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഘട്ടം രണ്ട്:
ഭൂരിഭാഗം ബിസിനസുകളും തുറക്കും. പക്ഷേ സാമൂഹിക നിയന്ത്രണങ്ങളും ശുചിത്വവും പാലിക്കണം
- വീടിനു പുറത്ത് 20 പേർക്ക് വരെ ഒത്തുചേരാം
- നിങ്ങൾക്കും തൊഴിലുടമയ്ക്കും സാധിക്കുമെങ്കിൽ വർക്ക് ഫ്രം ഹോം തുടരണം
- ജിമ്മുകൾ തുറക്കും
- ബ്യൂട്ടി തെറാപ്പികൾ പ്രവർത്തിക്കാം
- സിനിമ, തിയറ്റർ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവ തുറക്കും
- ഗാലറികളും മ്യൂസിയങ്ങളും അനുവദിക്കും
- ചില സംസ്ഥാനാന്തര യാത്രകൾ അനുവദിക്കും
കൂടുതൽ പേരെ ഒത്തുചേരാൻ സംസ്ഥാനങ്ങൽക്ക് അനുവദിക്കാം
ഘട്ടം മൂന്ന്:
എല്ലാ ഓസ്ട്രേലിയക്കാരും ജോലിയിലേക്ക് തിരിച്ചെത്തും. സാമൂഹിക അകലം പാലിക്കലും ശുചിത്വവും തുടരണം
- നൂറു പേർക്ക് വരെ ഒത്തുചേരാം
- ജോലിസ്ഥലത്ത് തിരികെയെത്താം
- ന്യൂസിലന്റ്, പസഫിക് ഐലന്റ്, രാജ്യാന്തര വിദ്യാർത്ഥികളുടെ പ്രവേശനം എന്നിവ പരിഗണിക്കും
- ഫുഡ് കോർട്ടുകൾ തുറക്കും
- സോന, ബാത്ത്ഹൗസ് എന്നിവ പ്രവർത്തിക്കും
- എല്ലാ സംസ്ഥാനാന്തര യാത്രകളും അനുവദിക്കും.
മൂന്നു ഘട്ടങ്ങളിലും എന്തൊക്കെ ചെയ്യാം എന്നത് വിശദമായി ഇവിടെ വായിക്കാം...
നിങ്ങളുടെ സംസ്ഥാനത്തെ ഇളവുകൾ എങ്ങനെയെന്നന് ഇവിടെയറിയാം
വിദേശയാത്ര ഉടൻ സാധ്യമാകില്ല
ഓസ്ട്രേലിയയുടെ അതിർത്തികൾ അടുത്ത കാലത്തൊന്നും തുറക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
സമീപഭാവിയിലൊന്നും വിദേശയാത്ര അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ല.
അടിയന്തര ഘട്ടങ്ങളിൽ ബോർഡർ ഫോഴ്സ് ഇളവുകൾ നൽകുന്നുണ്ട്. അല്ലെങ്കിൽ യാത്ര സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ മൂന്നാം ഘട്ടത്തിൽ രാജ്യാന്തര വിദ്യാർത്ഥികളെ ഓസ്ട്രേലിയയിലേക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
വിദേശത്തു നിന്നെത്തുന്ന ഓസ്ട്രേലിയൻ പൗരൻമാരുടെ നിർബന്ധിത ക്വാറന്റൈൻ തുടരും.
ഓരോ മൂന്നാഴ്ച കൂടുമ്പോഴും ദേശീയ ക്യാബിനറ്റ് ഈ ഘട്ടങ്ങൾ പരിശോധിക്കും.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.
If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.