വിവിധ സംസ്ഥാനങ്ങള്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: ഐസൊലേഷന്‍ ലംഘിച്ചാല്‍ അരലക്ഷം ഡോളര്‍ വരെ പിഴ

കൊറോണവൈറസ് ബാധ കൂടുതല്‍ രൂക്ഷമായതോടെ നിരവധി ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദേശത്തു നിന്നെത്തുന്നവര്‍ സ്വയം ഐസൊലേഷന് വിധേയരാകണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചു.

If the majority is expected to recover, why is coronavirus considered dangerous?

Source: Getty Images

വിദേശത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്കെത്തുന്ന എല്ലാവരും 14 ദിവസം സ്വയം ഐസൊലേഷന് വിധേയരാകണമെന്നും, 500 പേരില്‍ കടുതലുള്ള ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഇത് നടപ്പാക്കുന്നതിന് വേണ്ടിയാണ് വിവിധ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നത്.
വിക്ടോറിയയിലും ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലും തിങ്കളാഴ്ച മുതല്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൗത്ത് ഓസ്‌ട്രേലിയ ഞായറാഴ്ച തന്നെ ഇത് പ്രഖ്യാപിച്ചിരുന്നു.

വിക്ടോറിയയുടെ ചരിത്രത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ഹെല്‍ത്ത് ആന്റ് വെല്‍ബീയിംഗ് നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്ന് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു.

സംസ്ഥാനത്ത് നാലാഴ്ചത്തേക്കാണ് അടിയന്തരാവസ്ഥ. ജനങ്ങളുടെ സഞ്ചാരം തടയാനും, കസ്റ്റഡിയിലെടുക്കാനും, നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലേക്കുള്ള പ്രവേശനം തടയാനും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും.
Victorian Premier Daniel Andrews has declared a state of emergency to deal with coronavirus for at least four weeks.
Victorian Premier Daniel Andrews has declared a state of emergency to deal with coronavirus for at least four weeks. Source: AAP
നിയമം ലംഘിച്ചാല്‍ 20,000 ഡോളര്‍ വരെ പിഴയീടാക്കാമെന്നും പ്രീമിയർ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ACTയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ടെറിട്ടരിയിലെ രണ്ടാമത്തെ കൊറോണ വൈറസ്ബാധ ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു.

സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും വച്ച് പന്താടാന്‍ ആരും ശ്രമിക്കരുതെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജെക്ലിയനും മുന്നറിയിപ്പ് നല്‍കി.
സ്വമേധയാ ഐസൊലേഷനു തയ്യാറാകാത്തവര്‍ക്കെിരെ പൊലീസ് നടപടിയുണ്ടാകുമെന്നും പ്രീമിയര്‍ അറിയിച്ചു.

500 പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന പരിപാടികള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു വിദ്യാര്‍ത്ഥിക്ക് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പനേനിയയിലെ സെന്റ് ക്രിസ്റ്റഫര്‍ കത്തോലിക് പ്രൈമറി സ്‌കൂള്‍ അടച്ചിട്ടു.

നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ

വിദേശത്തു നിന്ന് വരുന്നവര്‍ ഐസോലേഷനിലേക്ക് പോകണമെന്ന നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് ഓരോ സംസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

പിഴയും, ജയില്‍ശിക്ഷയുമാണ് ചില സംസ്ഥാനങ്ങളിലെ പ്രഖ്യാപനം.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 5,000 ഡോളര്‍ മുതല്‍ 50,000 ഡോളര്‍ വരെ പിഴയും, 12 മാസം ജയില്‍ശിക്ഷയുമായിരിക്കും നിയമം ലംഘിക്കുന്നവർക്ക് നല്‍കുക.

സൗത്ത് ഓസ്‌ട്രേലിയയില്‍ 25,000 ഡോളറാകും പിഴ. ക്വന്‍സ്ലാന്റില്‍ 13,345 ഡോളര്‍ വരെയും, വിക്ടോറിയയില്‍ 20,000 ഡോളര്‍ വരെയും പിഴ ലഭിക്കും.

ന്യൂ സൗത്ത് വെയില്‍സില്‍ 11,000 ഡോളര്‍ പിഴയും ആറു മാസം തടവുമാണ് ശിക്ഷ.

ടാസ്‌മേനിയയില്‍ 8,400 ഡോളര്‍ പിഴയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service