ഓസ്‌ട്രേലിയന്‍ വിസ പട്ടികയില്‍ കൂടുതല്‍ തൊഴിലുകള്‍; ഡെന്റിസ്റ്റിനും എഞ്ചിനീയര്‍മാര്‍ക്കും അവസരം

ഓസ്‌ട്രേലിയയിലേക്ക് വിസ ലഭിക്കുന്നതിനുള്ള തൊഴില്‍ മേഖലകളുടെ പട്ടിക ഫെഡറല്‍ സര്‍ക്കാര്‍ വിപുലപ്പെടുത്തി. വിവിധ മേഖലകളിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ ദീര്‍ഘകാല തൊഴില്‍വിസയ്ക്കും, പെര്‍മനന്റ് റെസിഡന്‍സിക്കും അപേക്ഷിക്കാന്‍ കഴിയുന്ന തരത്തിലെ ഈ മാറ്റം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു.

Australian Visa

New skilled occupation list announced Source: SBS

തൊഴില്‍-ചെറുകിട വ്യവസായ വകുപ്പുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പുതിയ സ്‌കില്‍ഡ് ഒക്യുപേഷന്‍ പട്ടിക പുറത്തിറക്കിയത്.

പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ കഴിയുന്ന മീഡിയം ആന്റ് ലോംഗ് ടേം സ്‌കില്‍ പട്ടികയില്‍ (MLTSSL) 36 പുതിയ തൊഴില്‍മേഖലകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഈ പട്ടികയില്‍ 216 തൊഴില്‍മേഖലകളാണ് ഇപ്പോഴുള്ളത്.

പെട്രോളിയം എഞ്ചിനീയര്‍, മൈനിംഗ് എഞ്ചിനീയര്‍, ബയോകെമിസ്റ്റ്, ബയോടെക്‌നോളജിസ്റ്റ്, ബോട്ടണിസ്റ്റ്, സൂവോളജിസ്റ്റ്, യൂണിവേഴ്‌സിറ്റി ലക്ചറര്‍ തുടങ്ങിയ തൊഴിലുകളെയെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതോടൊപ്പം, ഫുട്‌ബോള്‍ താരങ്ങള്‍, ടെന്നീസ് കോച്ച്, സംഗീത സംവിധായകര്‍, കലാ സംവിധായകര്‍, നൃത്തസംവിധായകര്‍ തുടങ്ങിയവര്‍ക്കും ഈ പട്ടികയിലൂടെ വിസയ്ക്കായി അപേക്ഷിക്കാന്‍ കഴിയും.
ഇതില്‍ 212 തൊഴില്‍മേഖലകളിലുള്ളവര്‍ക്ക് സ്‌കില്‍ഡ് ഇന്‍ഡിപെന്റന്റ് പി ആര്‍ വിസയ്ക്കായും അപേക്ഷിക്കാന്‍ കഴിയും.

റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റ്

ഓസ്‌ട്രേലിയയുടെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് വിസ ലഭിക്കുന്നതിനുള്ള റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ 18 തൊഴില്‍മേഖലകളെയാണ് പുതിയതായി ചേര്‍ത്തിരിക്കുന്നത്.

പ്രധാനമായും കാര്‍ഷിക മേഖലയിലെ ജോലികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരുത്തി കര്‍ഷകര്‍, കരിമ്പ് കര്‍ഷകര്‍, ബീഫ് കാലി കര്‍ഷകര്‍, പാലുല്‍പാദകര്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്.

ഇതിനു പുറമേ ഡെന്റിസ്റ്റ്, അനസ്തീറ്റിസ്റ്റ് എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

കടുത്ത വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് ആശ്വാസമേകുന്നതിനു വേണ്ടിയാണ് വിദേശത്തു നിന്ന് കര്‍ഷകരെ കൊണ്ടുവരാന്‍ അവസരം നല്‍കുന്നതെന്ന് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പറഞ്ഞു.
ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നാലു വര്‍ഷം വരെ ജീവിച്ച് ജോലി ചെയ്യുന്നതിന് തൊഴില്‍ സ്‌പോണ്‍സര്‍ഷിപ്പ് അനുവദിക്കുന്നതാണ് റീജിയണല്‍ വിസ. ഇതിലെത്തുന്നവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാനും കഴിയും.

സ്‌കില്‍ഡ് ഒക്യുപേഷന്‍ പട്ടികയിലുണ്ടായ പൂര്‍ണ മാറ്റങ്ങള്‍ ഇവിടെ അറിയാം.

MLTSSL ല്‍ ഉള്‍പ്പെടുത്തിയ പുതിയ തൊഴിലുകള്‍

  • Arts Administrator or Manager  
  • Dancer or Choreographer
  • Music Director
  • Artistic Director
  • Tennis Coach
  • Footballer
  • Environmental Manager  
  • Musician (Instrumental)
  • Statistician
  • Economist
  • Mining Engineer (excluding Petroleum
  • Petroleum Engineer
  • Engineering Professionals nec
  • Chemist
  • Food Technologist
  • Environmental Consultant
  • Environmental Research Scientist
  • Environmental Scientists nec
  • Geophysicist
  • Hydrogeologist
  • Life Scientist (General
  • Biochemist
  • Biotechnologist
  • Botanist
  • Marine Biologist
  • Microbiologist
  • Zoologist
  • Life Scientists nec
  • Conservator
  • Metallurgist
  • Meteorologist
  • Natural and Physical Science Professionals nec
  • University Lecturer
  • Multimedia Specialist
  • Software and Applications Programmers nec
  • Horse Trainer

റീജിയണല്‍ ഒക്യുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയവ

  • Aquaculture Farmer
  • Cotton Grower
  • Fruit or Nut Grower
  • Grain, Oilseed or Pasture Grower (Aus)/field crop grower (NZ)
  • Mixed Crop Farmer
  • Sugar Cane Grower
  • Crop Farmers nec
  • Beef Cattle Farmer
  • Dairy Cattle Farmer
  • Mixed Livestock Farmer
  • Deer Farmer
  • Goat Farmer
  • Pig Farmer
  • Sheep Farmer
  • Livestock Farmers nec
  • Mixed Crop and Livestock Farmer
  • Dentist
  • Anaesthetist

Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service