കൂടുതല്‍ വിദേശതൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാം: സൗത്ത് ഓസ്‌ട്രേലിയക്കും WAക്കും പുതിയ വിസ കരാര്‍

സൗത്ത് ഓസ്‌ട്രേലിയയിലേക്കും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ഉള്‍പ്രദേശങ്ങളിലേക്കും തൊഴില്‍ വിസയില്‍ എത്താന്‍ കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുന്ന വിസ കരാറുകള്‍ക്ക് ധാരണയായി. സൗത്ത് ഓസ്‌ട്രേലിയയില്‍ അഡ്‌ലൈഡ് ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലേക്കും, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ കല്‍ഗൂര്‍ലി-ബോള്‍ഡര്‍ പ്രദേശത്തേക്കുമാണ് ഡാമ കരാറുകള്‍ പ്രാബല്യത്തില്‍വരുന്നത്.

Australian Visa

Source: SBS

വിദേശത്തുള്ളവർക്ക് ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ തൊഴിൽ വിസയിൽ എത്താൻ അനുവാദം നൽകുന്ന വിസ കരാറാണ് ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ.

തൊഴില്‍ വിസയില്‍ നിന്ന് പെര്‍മനന്റ് റെസിഡന്‍സിയിലേക്കെത്താനും ഇതുവഴി അവസരം ലഭിക്കും.

നോർത്തേൺ ടെറിട്ടറിയും വിക്ടോറിയയിലെ വാർണാംബുൽ കൗൺസിലും കഴിഞ്ഞ വർഷം ഫെഡറൽ സർക്കാരുമായി ഡാമ കരാറിൽ ഒപ്പു വച്ചിരുന്നു.
ഇതിനു പിന്നാലെയാണ് സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരും WAസർക്കാരും ഇപ്പോൾ ഫെഡറൽ സർക്കാരുമായി ഈ അഞ്ച് വർഷ ഉടമ്പടിക്ക് ധാരണയായത്.

സൗത്ത് ഓസ്‌ട്രേലിയയുമായി രണ്ട് വിസ കരാറുകൾ

അഡ്‌ലൈഡ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ അഡ്വാൻസ്‌മെന്റ് എഗ്രിമെന്റ്,  റീജിയണൽ സൗത്ത് ഓസ്ട്രേലിയ ഡാമ എന്നിവയാണ് സൗത്ത് ഓസ്ട്രേലിയ സർക്കാർ ഫെഡറൽ സർക്കാരുമായി ധാരണയിലെത്തിയിരിക്കുന്ന രണ്ട് കരാറുകൾ.

ഇത് വഴി സംസ്ഥാനത്തേക്കെത്തുന്നവർക്ക് കാർഷികം, ആരോഗ്യം, നിർമ്മാണം, ഹോസ്പിറ്റാലിറ്റി, ടൂറിസം  എന്നീ മേഖലകളിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പ്രീമിയർ സ്റ്റീവൻ മാർഷൽ അറിയിച്ചു.
Chef chopping shallots
Source: Dateline
ഈ മേഖലകളിൽ തൊഴിലാളികളെ ലഭിക്കാൻ വ്യവസായ സ്ഥാപനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഈ വിസ കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇതിന് ഒരു പരിധി വരെ പരിഹാരം ഉണ്ടാകുമെന്നും പ്രീമിയർ പ്രതീക്ഷ പ്രകടിപ്പിച്ചു.

കൂടാതെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.


കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


അഡ്‌ലൈഡ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ അഡ്വാൻസ്‌മെന്റ് എഗ്രിമെന്റ് എന്ന കരാർ വഴി ഏതാണ്ട് 60 തൊഴിലുകളിലായി വർഷം 300 പേരെ വരെ സംസ്ഥാനത്തേക്ക് സ്പോൺസർ ചെയ്യാനാണ് പദ്ധതി.

റീജിയണൽ സൗത്ത് ഓസ്ട്രേലിയ ഡാമ എന്ന കരാറിലൂടെ 117 തൊഴിലുകളിലേക്ക് വർഷം ഏതാണ്ട് 750 പേക്ക് ഇവിടേക്ക് എത്താനുള്ള അവസരമുണ്ടാകും.

WAയിലേക്കും കുടിയേറാം

സൗത്ത് ഓസ്‍ട്രേലിയക്ക് പുറമെ WAയിലെ കൽഗൂർലി-ബോൾഡർ പ്രദേശമാണ് സർക്കാരുമായി ധാരണയിലെത്തിയത്.


സ്വർണ്ണ ഖനി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മൈനിങ്, എഞ്ചിനീയറിംഗ്, നിർമാണം, ചൈൽഡ്‌കെയർ, ആരോഗ്യം എന്നീ മേഖലകളിലാണ് അവസരം. 

വർഷം 73 തൊഴിലുകൾക്കായി 500 പേരെ തൊഴിൽ വിസയിൽ സ്പോൺസർ ചെയ്യുക എന്നതാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ഇതുവഴി 1500 ഓളം ഒഴിവുകൾ ഉള്ള ഗോൾഡ്‌ഫീൽഡ്‌സ് പ്രദേശത്ത് നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കഴിമെന്നു പ്രതീക്ഷിക്കുന്നതായി കൽഗൂർലി -ബോൾഡർ ചീഫ് എക്സിക്യൂട്ടീവ് ജോൺ വോക്കർ പറഞ്ഞു.

എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നും തൊഴിലാളികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ വിദേശത്തും നിന്നും തൊഴിലാളികൾക്ക് അവസരം ലഭിക്കുകയുള്ളു എന്ന് കുടിയേറ്റകാര്യ മന്ത്രി ഡേവിഡ് കോൾമാൻ അറിയിച്ചു.
mining
Mining workers Source: AAP
കഴിഞ്ഞ വർഷം അവസാനമാണ് നോർത്തേൺ ടെറിട്ടറിയും വിക്ടോറിയയിലെ വാർണാംബുൽ കൗൺസിലും ഡാമ കരാറിൽ ഒപ്പ് വച്ചത്. ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ അനുവാദം നൽകുന്ന കരാർ ഈ വർഷമാദ്യം പ്രാബല്യത്തിൽ വരികയും ചെയ്തു.

ഇതുവഴി രാജ്യത്തേക്ക് എത്തുന്നവർക്ക് പെർമനന്റ് റെസിഡൻസിക്ക് അപേക്ഷിക്കാനും അവസരം ഈ വിസ കരാർ നൽകുന്നുണ്ട്. എന്നാൽ ചില മാനദണ്ഡങ്ങളും സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഈ പ്രദേശത്ത് തങ്ങിയിരിക്കണം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറിയെത്തുന്നവർ വൻ നഗരങ്ങളായ സിഡ്‌നിയും മെൽബനും വിട്ട് ഉൾനാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ വിസ നിയമത്തിൽ പല ഭേദഗതികളും  നടപ്പാക്കുകയാണ് ഫെഡറൽ സർക്കാർ.

ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഗഹിപ്പിക്കാന്‍ പുതിയ വിസകളും സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


ഈ വിസകള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മൈഗ്രേഷന്‍ ഏജന്റായ പ്രതാപ് ലക്ഷ്മണന്‍ വിവരിക്കുന്നത് ഇവിടെ കേള്‍ക്കാം.



 

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
കൂടുതല്‍ വിദേശതൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാം: സൗത്ത് ഓസ്‌ട്രേലിയക്കും WAക്കും പുതിയ വിസ കരാര്‍ | SBS Malayalam