കിഴക്കന്‍ പെര്‍ത്തിലെ മിഡ് വെയിലിലുള്ള ഫെറല്‍ റോഡില്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 31നാണ് അപകടമുണ്ടായത്.
വൈകിട്ട് ആറരയോടെ ബിജു ഓടിച്ചിരുന്ന BMW എസ് യു വി റോഡിന്റെ മീഡിയനിലേക്ക് ഇടിച്ചുകയറുകയും, ടീനേജുകാരായ മൂന്ന് ആണ്‍കുട്ടികളെ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു. അതിനു ശേഷം കാര്‍ നിര്‍ത്താതെ പോയി.
ഇതില്‍ ഗുരുതരമായി പരുക്കേറ്റിരുന്ന കെയ്ഡന്‍ മക്ഫീ എന്ന പതിനഞ്ചുകാരന്‍ പിന്നീട് മരിച്ചു.
മറ്റൊരു പതിനാറുകാരനും കൂടി ഗുരുതരമായി പരുക്കേറ്റെങ്കിലും പിന്നീട് അപകടനില തരണം ചെയ്തു.
ഒരു പന്ത്രണ്ടുകാരന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബിജു പൊലോസിനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
സ്റ്റിര്‍ലിംഗ് ഗാര്‍ഡന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ബിജു പൗലോസ് കുറ്റങ്ങള്‍ സമ്മതിച്ചു.
നരഹത്യ, അപകടകരമായി കാറോടിച്ചു, മദ്യലഹരിയില്‍ കാറോടിച്ചു, അപകടകമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയി തുടങ്ങിയ വകുപ്പുകളിലാണ് ബിജു പൗലോസ് കുറ്റസമ്മതം നടത്തിയത്.
ജൂലൈ അഞ്ചിന് കോടതി ബിജുവിന്റെ ശിക്ഷ വിധിക്കും. അതിനു മുമ്പ് മാനസിക നില സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‌ദ്ദേശിച്ചിട്ടുണ്ട്.

The BMW SUV that reportedly hit three teenagers in Perth Source: The West Australian
അതിനിടെ, കേസില്‍ ദീര്‍ഘകാലത്തെ ജയില്‍ശിക്ഷ നല്‍കണമെന്ന് അപകടത്തില്‍ മരിച്ച കെയ്ഡന്‍ മക്ഫീയുടെ കുടുംബം കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.