ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച പുതിയ പേരന്റ് വിസയെക്കുറിച്ചുള്ള നിരവധി വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. എങ്കിലും ഇതിൽ പല സംശയങ്ങളും ബാക്കി നിൽക്കുകയാണ്. പുതിയ പേരന്റ് വിസക്ക് അപേക്ഷിക്കുന്പോഴുള്ള ചെലവിനെക്കുറിച്ചും, നിലവിൽ മാതാപിതാക്കളെ നാട്ടിൽ നിന്നും കൊണ്ടുവരാനുള്ള സന്ദർശക വിസയിൽ മാറ്റം വരുമോ എന്ന കാര്യത്തിലുമെല്ലാം പലരും സംശയം പ്രകടിപ്പിച്ചു. ഈ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രെഷൻ ആൻഡ് സെറ്റിൽമെൻറ് സർവീസസിൽ മൈഗ്രെഷൻ ഏജന്റ് ആയ എഡ്വേർഡ് ഫ്രാൻസിസ് . അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...