SKIP TO MAIN CONTENT

കൊറോണവൈറസ് ബാധിച്ച് ഓസ്ട്രേലിയയിൽ എട്ടാമത്തെ മരണം; മരിച്ചത് ക്രൂസ് കപ്പലിലെ യാത്രക്കാരി

ഓസിട്രേലിയയിൽ കൊറോണവൈറസ് ബാധിച്ച് പ്രായം 70കളിലുള്ള ഒരു സ്ത്രീ മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി.

Cruise ship passengers disembark from the Ruby Princess.
Cruise ship passengers disembark from the Ruby Princess. Source: AAP

2 min read

Published

By SBS Malayalam

Source: SBS


Skip to article content

സിഡ്നി തീരത്ത് കഴിഞ്ഞ വ്യാഴാഴ്ച അടുപ്പിച്ച് റൂബി പ്രിൻസസ് എന്ന ക്രൂസ് കപ്പലിലെ യാത്രക്കാരിയാണ് രോഗ ബാധയെത്തുടർന്ന് മരിച്ചത്.

1,148 ജീവനക്കാരും 2,647 യാത്രക്കാരുമായി ന്യൂസിലാന്റിലേക്ക് യാത്ര തിരിച്ച റൂബി പ്രിൻസസ് ക്രൂസ് കപ്പൽ വ്യാഴാഴ്ചയാണ് സിഡ്നി ഹാർബറിൽ അടുപ്പിച്ചത്.

ഇതിലെ 133 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 107 പേര് ന്യൂ സൗത്ത് വെയിൽസിൽ നിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമാണ്.

കപ്പലിൽ ഉണ്ടായിരുന്നു എല്ലാവരോടും 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കപ്പൽ യാത്രക്കാരിൽ ആദ്യം രോഗം സ്ഥിരീകരിച്ചവരിൽ ഒരാളാണ് പ്രായം 70കളിലുള്ള മരിച്ച സ്ത്രീയെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

ഇതോടെ കൊറോണവൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി. ഇതിൽ ഏഴു മരണവും ന്യൂ സൗത്ത് വെയിൽസിലാണ്.

ഒരു 81കാരി കഴിഞ്ഞ വ്യാഴാഴ്ച സിഡ്‌നിയിൽ മരണമടഞ്ഞിരുന്നു. സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 86 കാരനാണ് മരണമടഞ്ഞ മറ്റൊരാൾ.

മാർച്ച് ഒന്നിനാണ് രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 78 കാരനാണ് രോഗം ബാധിച്ച് രാജ്യത്ത് ആദ്യം മരണമടയുന്നത്.

ജപ്പാൻ തീരത്തടുപ്പിച്ച ഡയമണ്ട് പ്രിൻസസ് എന്ന ക്രൂസ് കപ്പലിൽ യാത്ര ചെയ്തയാളായിരുന്നു ഇദ്ദേഹം. പിന്നീട് മാർച്ച് എട്ടിന് 82 വയസ്സുള്ളയാളും മാർച്ച് മൂന്നിന് 95 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചിരുന്നു. പിന്നീട് മാർച്ച് 13ന് ന്യൂ സൗത്ത് വെയിൽസിൽ രണ്ട് മരണം സ്ഥിരീകരിച്ചിരുന്നു.

ക്വീൻസ്ലാന്റ് സ്വദേശിയായ ഒരു 77കാരിയും സിഡ്നി മക്വാറീ പാർക്കിലെ ഡോറോത്തി ഹെൻഡേഴ്സൻ ലോഡ്ജിൽ താമസിച്ചിരുന്ന ഒരു 90കാരിയുമാണ് മരണമടഞ്ഞത്.

ന്യൂ സൗത്ത് വെയിൽസിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വൻ തോതിൽ വർധിക്കുകയാണ്. 149 കേസുകളാണ് തിങ്കളാഴ്ച സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ആകെ 818 പേർക്കാണ് ഇപ്പോൾ രോഗബാധയുള്ളത്.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now