കൊറോണവൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഓസ്‌ട്രേലിയയിൽ മരിച്ചവരുടെ എണ്ണം ആറായി

ന്യൂസ് സൗത്ത് വെയിൽസിൽ കൊറോണ വൈറസ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഓസ്‌ട്രേലിയയിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

coronavirus

Source: COSTFOTO

സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 86 കാരനാണ് കൊറോണവൈറസ് ബാധ മൂലം മരണമടഞ്ഞത്.

ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് ബുധനാഴ്‌ച ഉച്ചക്ക് ശേഷമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയത്.

ഇതോടെ ഓസ്‌ട്രേലിയയിൽ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം ആറായി ഉയർന്നു. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച ആറ് പേരിൽ അഞ്ച് പേരും ന്യൂ സൗത്ത് വെയിൽസിൽ ആണ് മരണമടഞ്ഞത്.

മാർച്ച് ഒന്നിനാണ് രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 78 കാരനാണ് രോഗം ബാധിച്ച് രാജ്യത്ത് ആദ്യം മരണമടയുന്നത്.

ജപ്പാൻ തീരത്തടുപ്പിച്ച ഡയമണ്ട് പ്രിൻസസ് എന്ന ക്രൂസ് കപ്പലിൽ യാത്ര ചെയ്തയാളായിരുന്നു ഇദ്ദേഹം. പിന്നീട് മാർച്ച് എട്ടിന്  82 വയസ്സുള്ളയാളും മാർച്ച് മൂന്നിന് 95 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചിരുന്നു. പിന്നീട് മാർച്ച് 13ന് ന്യൂ സൗത്ത് വെയിൽസിൽ രണ്ട് മരണം സ്ഥിരീകരിച്ചിരുന്നു.

ക്വീൻസ്ലാന്റ് സ്വദേശിയായ ഒരു 77കാരിയും സിഡ്നി മക്വാറീ പാർക്കിലെ ഡോറോത്തി ഹെൻഡേഴ്സൻ ലോഡ്ജിൽ താമസിച്ചിരുന്ന ഒരു 90കാരിയുമാണ് മരണമടഞ്ഞത്.

രാജ്യത്ത് കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇതേതുടർന്ന് സർക്കാർ കർശന നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്കാർ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിൽ സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിദേശത്തുള്ള ഓസ്ട്രലിയക്കാർക്ക് തിരിച്ചു വരണമെങ്കിൽ എത്രയും വേഗം വരണമെന്ന നിർദ്ദേശവും നൽകിയിരിക്കുകയാണ് സർക്കാർ .

ഏജ്ഡ് കെയർ സന്ദർശിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായമായവർക്ക് രോഗം ബാധിക്കാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ദിവസം ഒരാളെ കാണാൻ രണ്ട് പേർക്ക് മാത്രമേ സന്ദർശനം ആനുവദിക്കൂ.

മാത്രമല്ല കഴിഞ്ഞ രണ്ടാഴ്ചയിൽ വിദേശത്തേക്ക് യാത്രചെയ്തവർക്കും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർക്കും ഏജ്ഡ് കെയർ സംദർശിക്കുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 500 കവിഞ്ഞതായാണ് റിപ്പോർട്ടുകൾ. ന്യൂ സൗത്ത് വെയിൽസിൽ 267 പേക്കും വിക്ടോറിയയിൽ 121 പേർക്കും ക്വീൻസ്‌ലാന്റിൽ 94 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

As of Tuesday afternoon, only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.

 

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

 

If you are struggling to breathe or experiencing a medical emergency, call 000.


Share

2 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now