കൊറോണപ്രതിസന്ധി: ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തിൽ 85 ശതമാനം കുറവുണ്ടാകുമെന്ന് പ്രധാനമന്ത്രി

കൊറോണവൈറസ്ബാധ മൂലം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ അടുത്ത വർഷവും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ വ്യക്തമാക്കി.

The number of people able to migrate to Australia per year once borders reopen also hasn’t increased, with a cap of 160,000 set for 2021-22.

Yeni bütçede yıllık sürekli oturum hakkı veren vize sayısında 160 bin sınırı korundu. Source: Getty Images

കൊറോണവൈറസ് പടർന്നതിനു പിന്നാലെ ഓസ്ട്രേലിയൻ പൗരൻമാരും റെസിഡന്റ്സും ഒഴികെയുള്ളവർക്ക് പ്രവേശനം വിലക്കിക്കൊണ്ട് സർക്കാർ അതിർത്തി അടച്ചിരുന്നു.

ഈ നിയന്ത്രണങ്ങൾ വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലും വലിയ രീതിയിൽ പ്രതിഫലിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം മാത്രമല്ല, കൊറോണവൈറസ് പ്രതിസന്ധി കഴിഞ്ഞാലും അടുത്ത വർഷവും ഇത് കുടിയേറ്റത്തെ ബാധിക്കും എന്നാണ് സ്കോട്ട് മോറിസൻ മുന്നറിയിപ്പ് നൽകിയത്.

2018-18 സാമ്പത്തിക വർഷത്തെ ആകെ കുടിയേറ്റത്തെക്കാൾ 30 ശതമാനം കുറവായിരിക്കും ഈ വർഷം (2019-20) ഉണ്ടാവുക.

2020-21 ൽ ഇടിവ് 85 ശതമാനമായി ഉയരും.

കുടിയേറ്റത്തിലുണ്ടാവുന്ന കുറവ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെയും ബാധിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഈ വർഷം പോയിന്റ് അടിസ്ഥാനത്തിലുള്ള സ്കിൽഡ് വിസകൾക്കായി ക്ഷണിക്കുന്നവരുടെ എണ്ണം വൻതോതിൽ ഇടിഞ്ഞതായി നേരത്തേ എസ് ബി എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.

ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 2018-19ൽ 2,39,600 ആണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിപ്പാർത്തവരുടെ ആകെ എണ്ണം, അഥവാ നെറ്റ് ഓവർസീസ് മൈഗ്രേഷൻ.

ഒരു സാമ്പത്തിക വർഷത്തിൽ ഓസ്ട്രേലിയയിലേക്ക് പുതുതായി എത്തി 12 മാസമെങ്കിലും ഇവിടെ താമസിക്കുകയും ചെയ്യുന്നവരും, ഇതേ കാലയളവിൽ രാജ്യം വിട്ടു പോകുന്നവരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് ഓവർസീസ് മൈഗ്രേഷൻ എന്നു കണക്കാക്കുന്നത്.

പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ച കണക്കുകൾ പ്രകാരം, കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാൾ 72,000 പേർ കുറച്ചുമാത്രമേ ഈ വർഷം മൊത്തത്തിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തൂ.

അടുത്ത സാമ്പത്തിക വർഷത്തിൽ 2,04,000 പേരുടെ കുറവായിരിക്കും ഉണ്ടാകുന്നത്.

ഫലത്തിൽ, 2020-21ൽ 36,000 പേർ മാത്രമായിരിക്കും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാർ, അഥവാ നെറ്റ് മൈഗ്രേഷൻ എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

40 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരിക്കും ഇത്.

സാമ്പത്തികവളർച്ചയെ ബാധിക്കും

ഓസ്ട്രേലിയയുടെ സാമ്പത്തിക വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒരു വിഭാഗമാണ് കുടിയേറ്റക്കാർ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതിർത്തികൾ അടച്ചിടുന്നതുകൊണ്ടുള്ള ദീർഘകാല സാമ്പത്തിക ആഘാതം ഗുരുതരമായിരിക്കുമെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിലെ കുടിയേറ്റകാര്യ വിദഗ്ധ അന്ന ബൗച്ചർ പറഞ്ഞു.

വർഷം ശരാശരി 1.5 ശതമാനമാണ് ഓസ്ട്രേലിയയിലെ ജനസംഖ്യാ വർദ്ധനവ്. ഇതിൽ മൂന്നിൽ രണ്ടും കുടിയേറ്റത്തിലൂടെയാണ്.

ഇത് സാമ്പത്തിക രംഗത്തിന്റെ വളർച്ചയിൽ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അന്ന ബൗച്ചർ ചൂണ്ടിക്കാട്ടി.

കുടിയേറിയെത്തുന്നവർ ജോലി ചെയ്യുകയും, നികുതിയടക്കുകയും, വിപണിയിൽ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. ഇവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാൾ കൂടുതൽ, രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് സംഭാവന നൽകുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

താൽക്കാലിക വിസകളിലുണ്ടായിരുന്ന മൂന്നു ലക്ഷത്തോളം പേർ ഈ വർഷം ഇതുവരെ ഓസ്ട്രേലിയയിൽ നിന്ന് മടങ്ങിപ്പോയിക്കഴിഞ്ഞതായി കുടിയേറ്റകാര്യമന്ത്രി അലൻ ടഡ്ജും ചൂണ്ടിക്കാട്ടി.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.

If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.


Share

2 min read

Published

Updated

By Deeju Sivadas


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now