ക്യാന്‍സറും അപസ്മാരവും ഗുരുതമായ നാഡീ രോഗങ്ങളും ചികിത്സിക്കുന്നതിനായി മരിയുവാന ഉപയോഗിക്കാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇതിന്റെ അടുത്തപടി എന്ന നിലക്കാണ് ഇവ വിൽപന നടത്താൻ ഫെഡറൽ സർക്കാർ അനുവദിച്ചിരിക്കുന്നത്.
സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം എട്ടാഴ്ചക്കുള്ളില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കുള്ള മരിയുവാന ലഭ്യമായി തുടങ്ങുമെന്നും ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു.
ഇത് വാങ്ങുവാനായി രോഗികൾക്ക് ജി പി യുടെ അനുവാദം ആവശ്യമാണ്. ജി പി യെ നേരിൽ കണ്ട് പ്രിസ്‌ക്രിപ്ഷന്‍ വാങ്ങിയ ശേഷമേ, ഗുരുതര രോഗങ്ങള്‍ നേരിടുന്ന രോഗികള്‍ക്ക് മരിയുവാന നല്‍കുകയുള്ളൂ.
കഞ്ചാവ് എങ്ങനെ മരുന്നായി ഉപയോഗിക്കുന്നു...
എപ്പിലപ്‌സി അസോസിയേഷന്‍ ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ മുന്‍ സി ഇ ഒ സുരേഷ് രാജന്‍ വിശദീകരിക്കുന്നു
താല്‍ക്കാലികമായി ഇറക്കുമതി ചെയ്യും
മരുന്നായി ഉപയോഗിക്കുന്നതിനുള്ള കഞ്ചാവ് ഓസ്‌ട്രേലിയയിൽ തന്നെ കൃഷി ചെയ്യാനാണ് തീരുമാനം. എന്നാൽ ഇടക്കാല വിതരണത്തിനായി ഇവ വിദേശത്തുള്ള അംഗീകൃത പ്രൊവൈഡർമാരിൽനിന്നും നിയന്ത്രിതമായി ഇറക്കുമതി ചെയ്യാനും പദ്ധതിയിടുന്നതായി ആരോഗ്യ മന്ത്രി അറിയിച്ചു.
ഇതുവഴി ആവശ്യക്കാർക്ക് ഇവ സുലഭമായി ലഭ്യമാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കഞ്ചാവ് മരുന്നായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് വിക്ടോറിയയില്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇതിന്റെ കൃഷി ആരംഭിച്ചിരുന്നു.