നവംബര്‍ 12 ശനിയാഴ്ചയാണ് സിഡ്മല്‍ വനിതാ ഫോറത്തിന്റെ ദീപാവലി ആഘോഷം.
സിഡ്‌നി കാര്‍ലിംഗ്‌ഫോര്‍ഡിലെ ഡോണ്‍ മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് അഞ്ചു മണി മുതലാണ് പരിപാടി.
വിവിധ കലാപരിപാടികളും, ഫോട്ടോബൂത്തൂം, ഭക്ഷണസ്‌റ്റോളുകളും പരിപാടിയിലുണ്ടാകുമെന്ന് സിഡ്മല്‍ വനിതാഫോറം അറിയിച്ചു.
മാനസികാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മാനസികാരോഗ്യവിദഗ്ധന്‍ ഡോ. രാജീവ് ജയറാം നടത്തുന്ന പ്രഭാഷണവുമുണ്ടാകും.
എസ് ബി എസ് മലയാളത്തിന്റെ പിന്തുണയോടെയാണ് ദീപാവലി ആഘോഷം നടക്കുന്നത്.
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള ദീപാവലി ആഘോഷങ്ങള്‍ക്ക് ഈ വര്‍ഷം എസ് ബി എസ് പിന്തുണ നല്‍കിയിരുന്നു.