വിദേശത്തുള്ളവർക്ക് ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ തൊഴിൽ വിസയിൽ എത്താൻ അനുവാദം നൽകുന്ന വിസ കരാറാണ് ഡെസിഗ്‌നേറ്റഡ് ഏരിയ മൈഗ്രേഷൻ എഗ്രിമെന്റ് അഥവാ ഡാമ.
കസോവറി കോസ്റ്റ്, ദി ടേബിൾലാൻഡ്‌സ്, മരീബ, കെയിൻസ്, ഡഗ്ലസ് ഷെയർ എന്നീ പ്രദേശങ്ങളിലേക്കാണ് വിദേശ തൊഴിലാളികൾക്ക് Far North Queensland Designated Area Migration Agreement (FNQ DAMA) വിസയിൽ എത്താവുന്നത്.
വിദേശത്തു നിന്നുള്ള തൊഴിലാളികൾക്ക് നേരിട്ട് FNQ DAMA വിസയ്ക്കായി അപേക്ഷിക്കാൻ കഴിയില്ല. മറിച്ച് ഏതെങ്കിലും ഒരു തൊഴിലുടമ സ്പോൺസർ ചെയ്‌താൽ മാത്രമേ FNQ DAMA വിസയിലൂടെ ഇവിടേക്ക് എത്താൻ കഴിയൂ.
ഈ വിസയിലൂടെ രാജ്യത്തേക്കെത്തുന്നവർക്ക് തൊഴില്‍ വിസയില്‍ നിന്ന് പെര്‍മനന്റ് റെസിഡന്‍സിയിലേക്കെത്താനും ഇതുവഴി അവസരം ലഭിക്കും.
ഫെഡറൽ സർക്കാരുമായി ധാരണയിലെത്തിയ ഈ അഞ്ച് വർഷ വിസ കരാർ സെപ്‌റ്റംബർ 12ന് നിലവിൽ വന്നു. വടക്കൻ ക്വീൻസ്ലാന്റിൽ ഡാമ വിസ കരാറിൽ ജോലി ചെയ്‍വാൻ അനുവാദം നൽകുന്ന തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയ ഒക്കുപ്പേഷൻ ലിസ്റ്റും സർക്കാർ പ്രസിദ്ധീകരിച്ചു. 70 തൊഴിലുകൾ ഉൾപ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അധ്യാപനം, ഹോസ്പിറ്റാലിറ്റി, കാർഷികം തുടങ്ങിയ മേഖലകളിലാണ് ഈ ഒഴിവുകൾ.




Source: Queensland Chamber of Commerce

Source: Queensland Chamber of Commerce

Source: Queensland Chamber of Commerce

Source: Queensland Chamber of Commerce
ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർക്കുള്ള യോഗ്യതകളും സർക്കാർ പുറത്തിവിട്ടിട്ടുണ്ട്.
45 വയസ്സിൽ താഴെ മാത്രമേ പ്രായമുണ്ടാകാൻ പാടുള്ളു, അപേക്ഷിക്കുന്ന തൊഴലിന് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും ഉണ്ടാകണം, ഇംഗ്ളീഷ് പ്രാവീണ്യം തെളിയിക്കുന്ന IELTS പരീക്ഷക്ക് കുറഞ്ഞത് ആറ് പോയിന്റുകൾ ലഭിച്ചിരിക്കണം എന്നിവയാണ് ഈ യോഗ്യതകൾ.
എന്നാൽ ചില തൊഴിൽ മേഖലകളിൽ ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ഈ കരാർ അനുവാദം നൽകുന്നുണ്ട്.
പ്രോപ്പർട്ടി മാനേജർ, ട്രാവൽ കൺസൽട്ടൻറ്, കുക്ക്, ബുച്ചർ തുടങ്ങി നിരവധി മേഖലകളിൽ ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞവർക്കും അപേക്ഷിക്കാം.
പ്രാദേശിക തൊഴിലാളികളെ ലഭിക്കാത്ത മേഖലകളിലാണ് വിദേശത്തു നിന്ന് തൊഴിലാളികളെ തേടുന്നത്. തൊഴിലാളികളെ ആവശ്യമുള്ള പ്രദേശങ്ങളിൽ ഒരു വർഷത്തോളമായി പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കാണ് വിദേശത്തു നിന്നും തൊഴിലാളികളെ സ്പോൺസർ ചെയ്യാവുന്നത്.
മാത്രമല്ല ഓസ്‌ട്രേലിയൻ പൗരന്മാരെയോ പെർമനന്റ് റെസിഡൻസിയിലുള്ളവരെയോ കണ്ടെത്താൻ ഇവർ ശ്രമിച്ചിരിക്കണം.
ഡെസിഗ്‌നേറ്റഡ് ഏരിയ റെപ്രസന്റേറ്റിവ് (DAR ) ന്റെ അനുമതി ലഭിക്കുന്ന തൊഴിലുടമകൾക്ക് മാത്രമേ വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ കഴിയൂ.
കഴിഞ്ഞ വർഷം അവസാനം നോർത്തേൺ ടെറിട്ടറിയും വിക്ടോറിയയിലെ വാർണാംബുൽ കൗൺസിലും ഡാമ കരാറിൽ ഒപ്പ് വച്ചിരുന്നു.
ഇതിനു പിന്നാലെ നോർത്തേൺ ടെറിട്ടറി, സതേൺ ഓസ്ട്രേലിയ, വെസ്റ്റേൺ ഓസ്ട്രേലിയ, ന്യൂ സൗത്ത് വെയിൽസ് എന്നീ സംസ്ഥാനങ്ങളും ഡാമ കരാറിൽ ഒപ്പ് വച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറിയെത്തുന്നവർ വൻ നഗരങ്ങളായ സിഡ്‌നിയും മെൽബനും വിട്ട് ഉൾനാടൻ പ്രദേശങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും പോകാൻ വിസ നിയമത്തിൽ പല ഭേദഗതികളും നടപ്പാക്കുകയാണ് ഫെഡറൽ സർക്കാർ.
ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഗഹിപ്പിക്കാന്‍ പുതിയ വിസകളും സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡാമ കരാർ.