WAയിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് ഇവിടെ സ്ഥിരതാമസമാക്കാൻ സാമ്പത്തിക ആനുകൂല്യം നൽകുമെന്ന് സർക്കാർ

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളിലുള്ള ഫ്ലൈ ഇൻ ഫ്ലൈ ഔട്ട് ജോലിക്കാർക്ക് ഇവിടെ സ്ഥിരതാമസമാക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാരിന്റെ 20,000 ഡോളർ ബിൽഡിംഗ് ബോണസ് ഗ്രാന്റിനായി അപേക്ഷിക്കാം.

Construction work

Construction work Source: AAP

വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന ഓസ്‌ട്രേലിയയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്കാണ് സർക്കാരിന്റെ സാമ്പത്തിക ആനുകൂല്യം ലഭിക്കുന്നത്.

കൊവിഡ് നിയന്ത്രണങ്ങൾ മൂലം വെസ്റ്റേൺ ഓസ്ട്രേലിയ അതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ ഇവരിൽ പലർക്കും യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇത് മൂലം നിരവധി പേരാണ് താത്കാലികമായി വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ താമസിച്ച് ജോലി ചെയ്യുന്നത്.

ഇത്തരത്തിൽ താത്കാലികമായി സംസ്ഥാനത്ത് തങ്ങുന്നവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20,000 ഡോളർ ബിൽഡിംഗ് ബോണസ് ഗ്രാന്റിനായി അപേക്ഷിക്കാമെന്ന് പ്രീമിയർ മാർക്ക് മക് ഗോവൻ അറിയിച്ചു.

ഇതുവഴി ഇവർക്ക് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കാനുള്ള അവസരം ലഭിക്കും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ എത്തി, ഇവിടുത്തെ മൈനിംഗ്, ഓയിൽ, ഗ്യാസ് മേഖലകളിൽ ജോലി ചെയ്യുന്ന 6,000 പേർക്ക് ഈ ആനുകൂല്യത്തിനായി അപേക്ഷിക്കാം.

ഡിസംബർ 31 വരെയാണ് ബിൽഡിംഗ് ബോണസ് ഗ്രാന്റിനായി അപേക്ഷിക്കാവുന്നത്.

ഇതിന് പുറമെ ഇവിടെ സ്ഥിരതാമസമാക്കുന്നവർക്ക് സാമ്പത്തിക സഹായങ്ങളും മോർട്ടഗേജ് അടയ്ക്കുന്നതിന് പിന്തുണയും നിരവധി കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചേംബർ ഓഫ് മിനറൽസ് ആൻഡ് എനർജി ചീഫ് പോൾ എവരിങ്ങ്ഹാം പറഞ്ഞു.

സംസ്ഥാനത്ത് ജോലി ചെയ്യാൻ താത്കലികമായി ഇവിടെ താമസമാക്കിയ പരമാവധി ഫ്ലൈ ഇൻ ഫ്ലൈ ഔട്ട് (FIFO) ജോലിക്കാർ സംസ്ഥാനത്ത് , പ്രത്യേകിച്ചും വെസ്റ്റേൺ ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ താമസമാക്കണമെന്ന് പ്രീമിയർ പറഞ്ഞു.

ചെറുകിട ബിസിനസുകളെ ഉത്തേജിപ്പിക്കാനും ഇതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച കൂടുതൽ മെച്ചപ്പെടുത്താനും സാധിക്കുമെന്നും പ്രീമിയർ വ്യക്തമാക്കി.

ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ഹോം ബിൽഡർ ഗ്രാന്റിന് പുറമെ വെസ്റ്റേൺ ഓസ്‌ട്രേലിയ പുത്തൻ വീട് നിർമ്മിക്കുന്നവർക്ക് 20,000 ഡോളർ ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നു .

വെസ്റ്റേൺ ഓസ്‌ട്രേലിയക്കാർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും, വിദേശത്തുള്ളവർക്കും, ഗ്രാന്റ് ലഭിക്കും. ഉടമയ്ക്ക് താമസിക്കാനായോ ഇൻവെസ്റ്റ്മെന്റിനായോ നിർമ്മിക്കുന്ന വീടുകൾക്കും ഈ ബിൽഡിംഗ് ബോണസ് പാക്കേജ് ലഭ്യമാകുമെന്നാണ് പ്രീമിയർ മാർക്ക് മക് ഗോവൻ അറിയിച്ചത്.

ഇതുവഴി 1,700 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ .

People in Australia must stay at least 1.5 metres away from others. Find out what restrictions are in place for your state or territory: https://www.sbs.com.au/language/english/how-australia-s-states-and-territories-are-relaxing-coronavirus-restrictions

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The Federal Government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus

 


Share

2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now