കൊറോണവൈറസ് പ്രതിസന്ധി മൂലം ജോലി നഷ്ടമാകുന്ന ഓസ്ട്രേലിയക്കാർക്ക് നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇതിനിടയിൽ സ്റ്റുഡന്റ് വിസയിലുള്ളവരുടെയും, മറ്റ് താൽക്കാലിക വിസകളിലുള്ളവരുടെയും, സന്ദർശനത്തിനെത്തിയവരുടെയും കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയായിരുന്നു.
അത് പരിഹരിക്കാനാണ് സർക്കാർ ഇപ്പോൾ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.
നിലവിൽ 21.7 ലക്ഷത്തിലേറെ പേരാണ് വിവിധ താൽക്കാലിക വിസകളിലായി ഓസ്ട്രേലിയയിലുള്ളത്.
ഇവർക്ക് എന്തു ചെയ്യണം എന്ന സർക്കാർ നിർദ്ദേശം ഇങ്ങനെയാണ്:
താൽക്കാലിക വിസയിൽ ജോലി ചെയ്യുന്നവർ
ഓസ്ട്രേലിയൻ പൗരൻമാരെയും റെസിഡ്റ്സിനെയും പോലെ, താൽക്കാലിക വിസകളിലുള്ളവർക്കും കൊറോണബാധ മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ സൂപ്പറാന്വേഷൻ തുക പിൻവലിക്കാൻ കഴിയും.
എന്നാൽ ഈയൊരു അവസരം ലഭ്യമല്ലാത്തവർ എത്രയും വേഗം സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകണം എന്ന് കുടിയേറ്റകാര്യ മന്ത്രി അലൻ ടഡ്ജ് നിർദ്ദേശിച്ചു. എത്രയും വേഗം അവർ അതിനുള്ള നടപടികളെടുക്കണം.
എന്നാൽ യാത്രാവിലക്കുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്ന് വന്നവർ എന്തു ചെയ്യണം എന്ന കാര്യത്തിൽ എസ് ബി എസ് മലയാളം കുടിയേറ്റകാര്യ വകുപ്പിനോട് വിശദീകരണം ആരാഞ്ഞിട്ടുണ്ട്. ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല.
സന്ദർശക വിസയിലുള്ളവർ
2,03,000 പേരാണ് ഇപ്പോൾ സന്ദർശക വിസയിൽ ഓസ്ട്രേലിയയിലുള്ളത്. ഇതിൽ നല്ലൊരു ഭാഗം പേരും മൂന്നു മാസം മാത്രം വിസ കാലാവധി ഉള്ളവരാണ്.
സന്ദർശക വിസയിലുള്ളവർ എത്രയും വേഗം സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകണം എന്നാണ് സർക്കാരിന്റെ നിർദ്ദേശം. പ്രത്യേകിച്ചും കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തവർ.
എന്നാൽ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ എത്തിയിരിക്കുന്നവർ ഇത്തരത്തിൽ മടങ്ങിപ്പോകണം എന്ന് ഉത്തരവായി പുറപ്പെടുവിച്ചിട്ടില്ല. മറിച്ച്, അവർക്ക് സർക്കാരിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല എന്ന സൂചനയാണ് കുടിയേറ്റകാര്യ വകുപ്പ് നൽകിയിരിക്കുന്നത്.
സ്റ്റുഡന്റ് വിസയിലുള്ളവർ
5,65,000 ഓളം രാജ്യാന്തര വിദ്യാർത്ഥികളാണ് ഓസ്ട്രേലിയയിലുള്ളത്.
കുടുംബത്തിൽ നിന്നുള്ള സഹായത്തെയോ, പാർട്-ടൈം ജോലിയെയോ, അല്ലെങ്കിൽ സ്വന്തം സേവിംഗ്സിനെയോ ഈ വിദ്യാർത്ഥികൾ ആശ്രയിക്കണം എന്നാണ് സർക്കാർ നിർദ്ദേശം. ഓസ്ട്രേലിയയിലെത്തി ആദ്യ ഒരു വർഷം ജീവിക്കാനുള്ള സാമ്പത്തിക പിന്തുണ വിസ ലഭിക്കുന്നതിന് മുമ്പു തന്നെ വിദ്യാർത്ഥികൾ ഉറപ്പു നൽകേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
12 മാസത്തിൽ കൂടുതലായി ഓസ്ട്രേലിയയിലുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ സൂപ്പറാന്വേഷൻ പിൻവലിക്കാവുന്നതാണ്.
വിദ്യാഭ്യാസ രംഗത്തു നിന്ന് തന്നെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഇപ്പോൾ പിന്തുണ നൽകുന്നുണ്ട്. പല സ്ഥാപനങ്ങളും രാജ്യാന്തര വിദ്യാർത്ഥികളുടെ ഫീസിൽ ഇളവ് നൽകുന്നുണ്ട്.
ഇത്തരം നടപടികൾ വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സർക്കാർ ചർച്ച നടത്തും.
കൊറോണവൈറസ് ബാധ മൂലം വിദ്യാർത്ഥികൾക്ക് വിസ നിബന്ധനകൾ പാലിക്കാൻ കഴിയാതെ വരികയാണെങ്കിൽ (ഉദാഹരണത്തിന് ക്ലാസിലെ അറ്റന്റൻറ്സ് കുറയുക) അതിൽ സർക്കാർ ഇളവു നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

India remains on level 3 on the assessment scale. Source: Getty Images/FatCamera
പ്രധാന സൂപ്പർമാർക്കറ്റുകളിലും നഴ്സിംഗ് ഹോമുകളിലും ഏജ്ഡ് കെയർ കേന്ദ്രങ്ങളിലും നിലവിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ജോലിയുടെ സമയപരിധിയിലുള്ള നിയന്ത്രണം എടുത്തു മാറ്റിയിട്ടുണ്ട്.
എന്നാൽ മേയ് ഒന്നു മുതൽ ആഴ്ചയിൽ 20 മണിക്കൂർ എന്ന നിയന്ത്രണം വീണ്ടും പ്രാബല്യത്തിൽ വരുമെന്നും കുടിയേറ്റകാര്യ വകുപ്പ് വ്യക്തമാക്കി.
ഇത്തരം ജോലികളിലേക്ക് കൂടുതൽ ഓസ്ട്രേലിയക്കാരെ നിയോഗിക്കുന്നതിനു വേണ്ടിയാണ് ഇത്.
താൽക്കാലിക സ്കിൽഡ് വിസകൾ
രണ്ടു വർഷത്തെയോ നാലു വർഷത്തെയോ താൽക്കാലിക വിസകളിലായി 1,39,000 പേരാണ് ഓസ്ട്രേലിയയിലുള്ളത്.
ഇത്തരം വിസകളിലുള്ളവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണെങ്കിൽ അവർ എത്രയും വേഗം രാജ്യം വിട്ടുപോകണം. പുതിയ സ്പോൺസറെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിലാണ് ഇങ്ങനെ രാജ്യം വിട്ടുപോകേണ്ടത്.
എന്നാൽ നാലു വർഷ വിസയിലുള്ള ഒരാൾക്ക് കൊറോണവൈറസ് കാലത്തിനു ശേഷം വീണ്ടും ജോലി ലഭിച്ചാൽ, ഇതുവരെ ജോലി ചെയ്ത കാലം അവരുടെ പെർമനന്റ് റെസിഡന്റ്സിക്കുള്ള അപേക്ഷയിൽ കണക്കിലെടുക്കും.
അതേസമയം, ജോലിയിൽ നിന്ന് പിരിച്ചുവിടാതെ മാറ്റിനിർത്തപ്പെടുന്നവരാണെങ്കിൽ (സ്റ്റാന്റിംഗ് ഡൗൺ), അവരുടെ വിസയുടെ സാധുത തുടരും. വിസ ചട്ടങ്ങളുടെ ലംഘനമാകാതെ തന്നെ ജോലി സമയത്തിൽ കുറവു വരുത്താനും സാധിക്കും.
സൂപ്പറാന്വേഷനിൽ നിന്ന് 10,000 ഡോളർ വരെ പിൻവലിക്കുന്നതിനുള്ള അവകാശം ഇത്തരം വിസയിലുള്ളവർക്കും ലഭിക്കും.
വർക്കിംഗ് ഹോളിഡേ വിസ
ആരോഗ്യമേഖല പോലുള്ള അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്ന ബാക്കപാക്കർമാർക്ക് വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. അവർക്ക് ആറു മാസത്തിൽ കൂടുതൽ ഒരു സ്ഥലത്ത് ജോലി ചെയ്യാൻ കഴിയില്ല എന്ന വ്യവസ്ഥ താൽക്കാലികമായി ഒഴിവാക്കും.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.