കൊറോണ വൈറസിനെതിരെ സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് രാജ്യത്ത് താൽക്കാലിക വിസയിലുള്ളവർ എന്തു ചെയ്യണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ നിർദ്ദേശിച്ചത്.
സ്റ്റുഡന്റ് വിസയിലുള്ളവർക്കും മറ്റ് താൽക്കാലിക വിസയിലുള്ളവർക്കും എന്ത് തരത്തിലുള്ള സഹായമാണ് സർക്കാർ നൽകുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും താൽക്കാലിക വിസയിലുള്ളവരെ ഓസ്ട്രേലിയൻ സർക്കാർ നിർബന്ധപൂർവം ഇവിടെ തടഞ്ഞുവയ്ക്കുന്നില്ല. അവർക്ക് സ്വന്തം ചെലവുകൾ വഹിക്കാൻ കഴിയുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള അവകാശമുണ്ട്.
സന്ദർശക വിസയിൽ നിരവധി പേർ ഇപ്പോഴും ഓസ്ട്രേലിയയിലുണ്ട്. സന്ദർശക വിസയിൽ കൂടുതൽ പേർ എത്തുന്നത് നല്ല സമയങ്ങളിൽ സന്തോഷമുള്ള കാര്യമാണ്.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ താൽക്കാലിക വിസയിലുള്ളവർ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലത്.
പലരും ഇതിനകം മടങ്ങിപ്പോയിക്കഴിഞ്ഞ കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർക്ക് സ്വന്തം നാട്ടിലെ സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിയും.
ഓസ്ട്രേലിയൻ പൗരൻമാർക്കും റെസിഡന്റ്സിനും ആരോഗ്യപരിരക്ഷ നൽകുക എന്നതാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, പൗരൻമാരുൾപ്പെടെ എല്ലാവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ എന്തു ചെയ്യണം കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല.
ഓസ്ട്രേലിയയിൽ വിവിധ വിസകളിൽ കഴിയുന്നവർക്കായി എന്തൊക്കെ നടപടിയെടുക്കുന്നുണ്ട് എന്ന കാര്യം ആക്ടിംഗ് കുടിയേറ്റകാര്യ മന്ത്രി അലൻ ടഡ്ജ് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റുഡന്റ് വിസകളിലുള്ളവർ, ഓസ്ട്രേലിയയിലേക്ക് എത്തുന്നതിന് മുമ്പുതന്നെ 12 മാസത്തേക്കുള്ള സാമ്പത്തിക അടിത്തറയെക്കുറിച്ച് ഉറപ്പു നൽകിയിരിക്കണം എന്നതാണ് വ്യവസ്ഥ. അത് വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥയാണ്.
വിദ്യാർത്ഥികൾക്ക് അത്തരം സാമ്പത്തിക അടിത്തറയുണ്ടാകും എന്ന സർക്കാർ പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല.
എന്നാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ആശ്വാസം പകരാനായി നടപടികൾ സ്വീകരിച്ചിട്ടുള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 20,000 നഴ്സിംഗ് വിദ്യാർത്ഥികള്ക്ക് കൂടുതൽ സമയം ജോലി ചെയ്യാനുള്ള അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.