സൺഷൈൻ കോസ്റ്റിലെ നാമ്പോറിലുള്ള മൂന്ന് റസ്റ്റോറന്റുകളാണ് ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കാതെ വിസ തട്ടിപ്പു നടത്തുന്നതെന്നാണ് ആരോപണം.
കറി കിംഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന തന്തൂരി സ്‌പൈസ്, ടേസ്റ്റി ബഡ്‌സ്, പോട്ട്പൗരി എന്നിവയാണ് തുറന്നു പ്രവർത്തിക്കാത്ത നിലയിൽ കണ്ടെത്തിയ റെറ്റോറന്റുകൾ.
ഈ മൂന്ന് റസ്റ്റോറന്റുകളുടെയും വെബ്സൈറ്റിലും ഫേസ്ബുക് പേജിലും പ്രവർത്തന സമയവും മെനുവും മറ്റും നൽകിയിട്ടുണ്ടെങ്കിലും ഈ ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാറില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇവക്കെതിരെ വിസ തപ്പുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. ഈ സാഹച്യത്തിലാണ് ഇവയുടെ മുൻ പേരന്റ് കമ്പനിയായ എം ജെ ഫുഡ് വെഞ്ച്വറിനു എതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നു സൺഷൈൻ കോസ്റ് ഡെയിലി റിപ്പോർട്ട് ചെയ്യുന്നു .
പുറമെ നിന്ന് നോക്കിയാൽ മേശകളും, കസേരകളും, പ്ലേറ്റുകളും മറ്റും നിരത്തി പ്രവർത്തനത്തിന് സജ്ജമായ നിലയിലാണ് ഈ റെസ്റ്റോറന്റുകൾ.
ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്മീഷന്റെ (ASIC) റജിസ്റ്റർ പ്രകാരം 2015 മുതൽ ടേസ്റ്റി ബഡ്‌സും 2017 മുതൽ തന്തൂരി സ്പൈസും പ്രവർത്തനം ആരംഭിച്ചതായാണ് റെസ്റ്റോറന്റിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവ ഇതുവരെയും തുറന്ന് പ്രവർത്തിച്ചിട്ടില്ലെന്നാണ് പ്രാദേശികവാസികൾ പറയുന്നത്.
മാത്രമല്ല, ഈ രണ്ടു റസ്റ്റോറന്റുകൾക്കും ഫുഡ് ലൈസെൻസ് ലഭിച്ചിട്ടില്ല എന്ന് സൺഷൈൻ കോസ്റ്റ് കൗൺസിൽ വക്താവ് അറിയിച്ചു. ഇവയുടെ ഉടമകൾക്കെതിരെയും അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.