കൊറോണ വൈറസ് ബാധ ആശങ്കാജനകമായ സാഹചര്യത്തിലേക്ക് മാറിയതോടെയാണ് ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ചത്.
ജൈവസുരക്ഷാ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ഓസ്‌ട്രേലിയക്കാരുടെ വിദേശയാത്രകളും, 100 പേരില്‍ കൂടുതല്‍ മുറിക്കുള്ളില്‍ ഒത്തുകൂടുന്ന പരിപാടികളും പ്രധാനമന്ത്രി നിരോധിച്ചത്.
ഇതോടൊപ്പമാണ് ആരോഗ്യമേഖലയില്‍ കൂടുതല്‍ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രാജ്യാന്തര നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ജോലി നിയന്ത്രണം ഇളവു ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചത്.
ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളിലും, വീടു കേന്ദ്രീകരിച്ച് പ്രായമായവരെ സംരക്ഷിക്കുന്ന കെയർ സംവിധാനങ്ങളിലും, മറ്റ് ആരോഗ്യമേഖലകളിലും കൂടുതല്‍ കെയറർ ജീവനക്കാരെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
നിലവില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാന്‍ മാത്രമാണ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അനുമതിയുള്ളത്. ഈ നിയന്ത്രണം എടുത്തുകളയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
താല്‍ക്കാലികാടിസ്ഥാനത്തിലാണ് ഈ നടപടിയെന്നും, കൃത്യമായ ഇടവേളകളില്‍ ഇത് പുനപരിശോധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഓസ്‌ട്രേലിയയില്‍ ഇപ്പോല്‍ ഇരുപതിനായിരത്തിലേരെ വിദേശ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
വിദേശത്തു നിന്ന് ഇപ്പോൾ നഴ്സുമാരെ കൊണ്ടുവരുന്നത് യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രാവർത്തികമാകില്ലെന്നും, അതിനാലാണ് ഈ പദ്ധതിയെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.
900ഓലം ഏജ്ഡ് കെയര്‍ കേന്ദ്രങ്ങളിലും, ആയിരത്തിലേറെ ഹോം കെയര്‍ കേന്ദ്രങ്ങളിലുമായിരിക്കും ഇവരെ ജോലി ചെയ്യാന്‍ അനുവദിക്കുക.
ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷനുവേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സ് ചെയ്യുന്നവരുടെ സേവനവും ഇതിനായി ഉപയോഗിക്കാൻ കഴിയുമോ എന്ന കാര്യം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി (AHPRA) എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
നിലവിലുള്ള നിയന്ത്രണങ്ങളും, ആരോഗ്യമേഖലയിലെ അടിയന്തര ആവശ്യങ്ങളും കണക്കിലെടുത്തായിരിക്കും ഇതില്‍ തീരുമാനമെടുക്കുക എന്നും AHPRA വക്താവ് അറിയിച്ചു.
As of Tuesday afternoon, only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000