ഓസ്‌ട്രേലിയയിൽ ആദ്യമായാണ് കുമ്പസാര രഹസ്യം വെളിപ്പെടുത്തണം എന്ന നിയമം നിലവിൽ വരുന്നത്.
പുതിയ നിയമനുസരിച്ച് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുമ്പസാരത്തിലൂടെ അറിവു ലഭിക്കുന്ന വൈദീകർ അത് പൊലീസിന് റിപ്പോർട്ട് ചെയ്യാൻ ബാധ്യസ്ഥരാണ്. ഈ വിവരങ്ങൾ പോലീസിനെ അറിയിക്കാത്ത പക്ഷം 10000 ഡോളർ വരെ പിഴയടക്കേണ്ടി വരും.
മതസ്ഥാപനങ്ങളിൽ വച്ച് കുട്ടികൾക്കെതിരെ നടന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചും, അവ മറച്ചുവയ്ക്കാൻ അധികൃതർ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അന്വേഷിച്ച റോയൽ കമ്മീഷൻ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി പല നിർദ്ദേശങ്ങളും മുൻപോട്ട് വെച്ചിരുന്നു.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളായിരുന്നു വൈദികരുടെ നിർബന്ധിത ബ്രഹ്മചര്യവും, കുമ്പസാര രഹസ്യങ്ങൾ പുറത്തുപറയാൻ പാടില്ല എന്ന വ്യവസ്ഥയും മാറ്റണമെന്നുള്ളത്
റോയൽ കമ്മീഷൻ നടത്തിയ ശുപാർശയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ അറ്റോർണി ജനറൽ വിക്കി ചാപ്മാൻ പറഞ്ഞു.
റോയൽ കമ്മീഷൻ മുൻപോട്ട് വെച്ച 189 നിർദ്ദേശങ്ങളിൽ 104 നിർദ്ദേശങ്ങളും നടത്തിയെടുക്കാൻ സൗത്ത് ഓസ്‌ട്രേലിയ ശ്രമിക്കുമെന്നും വിക്കി ചാപ്മാൻ കൂട്ടിച്ചേർത്തു.

SA Attorney-General Vickie Chapman is urging other states to compel clergy to report child abuse. Source: AAP
അതേസമയം ഈ പുതിയ നിയമത്തെക്കുറിച്ച് സൗത്ത് ഓസ്‌ട്രേലിയൻ കാത്തലിക് ചർച്ചിന് അറിവില്ലെന്ന് അഡ്‌ലൈഡ് അർച്ചബിഷപ്പ് ഗ്രെഗ് ഒ കെല്ലി അറിയിച്ചു.