SKIP TO MAIN CONTENT

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യൻ താരങ്ങൾ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി

കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ സിറിഞ്ചും സൂചിയും ഉപയോഗിച്ചതായി കണ്ടെത്തിയ ഇന്ത്യൻ ബോക്സർമാർ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കൽ കമ്മീഷൻ അന്വേഷണത്തിൽ വ്യക്തമായി.

CWG:Indian athletes cleared of doping violations
CWG:Indian athletes cleared of doping violations Source: SBS

1 min read

Published

Updated


Skip to article content

ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽശനിയാഴ്ച ഇന്ത്യൻ താരങ്ങളുടെ താമസ സ്ഥലത്തുനിന്ന് സിറിഞ്ചും സൂചിയും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇന്ത്യയുടെ 12 ബോക്സർമാരെ പരിശോധനയ്ക്കു വിധേയമാക്കി. ഇതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ ഗെയിംസ് വില്ലേജിൽ സിറിഞ്ചുകൾ ഉപയോഗിക്കാൻ പാടില്ല എന്ന നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്ന് മെഡിക്കൽ കമ്മീഷൻ കണ്ടെത്തി. മെഡിക്കൽ കൌൺസിൽ മുൻകൂർ അനുമതിയോടെ മാത്രമേ കായിക താരങ്ങൾക്കു ഗെയിംസ് വില്ലേജിൽ സിറിഞ്ചുകൾ കൈവശം വെക്കാൻ പാടുള്ളു എന്നാണ് വ്യവസ്ഥ.

ഈ നിയമ ലംഘനത്തിന്റെ പേരിൽ ഇന്ത്യൻ ബോക്സർമാർ ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് ഗെയിൻസ് സംഘാടകർ പരിശോധിക്കുന്നുണ്ട്. എന്നാൽ സിറിഞ്ച് ഉപയോഗിച്ചത് ഉത്തേജക മരുന്ന് നൽകാനല്ലെന്നും മറിച്ച് ഒരു കായികതാരത്തിന് സുഖമില്ലാതിരുന്ന സാഹചര്യത്തിൽ ഡോക്ടറുടെ അറിവോടെ വിറ്റാമിൻ നൽകാനാണെന്നും ഇന്ത്യൻ കോച്ച് സാന്റിയാഗോ നേവ വ്യക്തമാക്കി.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now