വിദേശപൌരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിയിരുന്ന PIO കാർഡുകളും OCI കാർഡുകളും ലയിപ്പിക്കാൻ 2015 ലാണ് ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്.
ഇതോടെ PIO കാർഡുള്ളവരെല്ലാം അത് OCI കാർഡാക്കി മാറ്റണം എന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. സൗജന്യമായി കാർഡ് മാറ്റാനുള്ള സമയപരിധി ജൂൺ 30 വരെയാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ വിദേശപൌരത്വമുള്ള ഇന്ത്യൻ വംശജരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇത് 2016 ഡിസംബർ 31 ആക്കിയത്.
ഈ സേവനം ഡിസംബർ 31 വരെ സൗജന്യമായി ലഭ്യമാണ്. കാർഡ് തപാലിൽ ലഭിക്കേണ്ടതിനുള്ള തപാൽ നിരക്കും ഈ സേവനം നടപ്പിലാക്കുന്ന ഔട്സോഴ്സിങ് ഏജെൻസിക്കുള്ള ഒരു ചെറിയ തുക സേവന നിരക്കും മാത്രം അപേക്ഷകൻ നൽകിയാൽ മതിയാവും.
ഇനിയും OCI കാർഡിനായി അപേക്ഷിക്കാത്തവർക്ക് ഡിസംബർ 31 വരെയാണ് ഇതിനായുള്ള സമയപരിധി. ഇതിനായി അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.
(i ) കാലാവധി തീരാത്ത PIO കാർഡിന്റെ പകർപ്പ്
(ii ) കാലാവധി തീരാത്ത പാസ്സ്പോർട്ടിന്റെ പകർപ്പ്
Share




