സാമൂഹിക നിയന്ത്രണം ലംഘിച്ചു: NSW മന്ത്രിക്ക് 1,000 ഡോളർ പിഴ

“ഒരാളും ഈ നിയന്ത്രണങ്ങൾക്ക് മുകളിലല്ല” – NSW പൊലീസ്

NSW Minister for the Arts Don Harwin.

NSW Minister for the Arts Don Harwin. Source: AAP

വീട്ടിലിരിക്കുക. സുരക്ഷിതരായിരിക്കുക. പരസ്പരബന്ധത്തോടെയിരിക്കുക. ജീവൻ രക്ഷിക്കുക.

 

കൊറോണവൈറസ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക നിയന്ത്രണങ്ങൾ ലംഘിച്ചതിനും, ഹോളിഡേ ഹോമിലേക്ക് താമസം മാറ്റിയതിനും ന്യൂ സൗത്ത് വെയിൽസ് മന്ത്രിയിൽ നിന്ന് പിഴയീടാക്കി.

സംസ്ഥാന ആർട്സ് മന്ത്രി ഡോൺ ഹാർവിന് 1,000 ഡോളർ പിഴയാണ് സംസ്ഥാന പൊലീസ് നൽകിയിരിക്കുന്നത്.

സെൻട്രൽ കോസ്റ്റിലുള്ള ഹോളിഡേ ഹോമിലാണ് ഏതാനും ആഴ്ചകളായി ഡോൺ ഹാർവിൻ താമസിക്കുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആരും യാത്ര ചെയ്യരുതെന്നും, പ്രാഥമിക താമസസ്ഥലത്ത് തന്നെ കഴിയണമെന്നുമുള്ള നിർദ്ദേശം ലംഘിച്ചതിന് മന്ത്രി രാജിവയ്ക്കണം എന്ന ആവശ്യം ശക്തമാകുകയും ചെയ്തു.

Easter Malayalam
Source: SBS

ഇതിനു പിന്നാലെയാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുത്തത്.

“കൊറോണവൈറസ് പ്രതിരോധത്തിനുള്ള പൊതുജനാരോഗ്യ നിർദ്ദേശം ലംഘിച്ചുകൊണ്ട് ഒരു 55കാരൻ പേൾ ബീച്ചിലെ ഹോളിഡേ ഹോമിലേക്ക് താമസം മാറിയതായി വിവരം ലഭിച്ചു,” എന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

ഈ വ്യക്തിയുമായി പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുകയും, തുടർന്ന് 1,000 ഡോളർ പിഴയടക്കാൻ നോട്ടീസ് നൽകുകയുമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഈ ഹോളിഡേ ഹോമിൽ മറ്റൊരാളുടെ സാന്നിദ്ധ്യം കൂടെ തെളിയിക്കുന്ന ഫോട്ടോഗ്രാഫുകൾ പുറത്തുവന്നിട്ടുണ്ടെന്നും പൊലീസ് മേധാവി മിക്ക് ഫുള്ളർ പറഞ്ഞു. ഒരാളും ഈ നിയന്ത്രണങ്ങൾക്ക് മുകളിലല്ലെന്നും, നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഡോൺ ഹാർവിനെ പുറത്താക്കണം എന്ന ആവശ്യം പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ തള്ളിക്കളഞ്ഞു.

സംസ്ഥാനത്ത് യാത്രാ നിയന്ത്രണങ്ങൾ നിലവിൽ വന്ന മാർച്ച് 17ന് മുമ്പാണ് മന്ത്രി ഹോളിഡേ ഹോമിലേക്ക് താമസം മാറ്റിയത് എന്നാണ് പ്രീമിയർ ചൂണ്ടിക്കാട്ടിയത്. മാർച്ച് 13 നാണ് ഡോൺ ഹാർവിൻ  സെൻട്രൽ കോസ്റ്റിലേക്ക് പോയത്.

എന്നാൽ അതിനു ശേഷം പല തവണ മന്ത്രി സിഡ്നിയിലേക്ക് ഡ്രൈവ് ചെയ്തതായും, വസ്ത്രം വാങ്ങാനായി ഷോപ്പിംഗ് സെൻററിൽ പോയതായും വ്യക്തമായിട്ടുണ്ട്.

കൊറോണപ്രതിരോധത്തിൽ നിന്ന് ഇപ്പോൾ ശ്രദ്ധ മാറ്റാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി, മന്ത്രിയെ പ്രീമിയർ സിഡ്നിയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

നേരത്തേ മന്ത്രി സഭാ യോഗത്തിൽ യാത്രാ വിലക്കുകൾക്കെതിരെ ശക്തമായി വാദിച്ചയാളായിരുന്നു മുതിർന്ന എം പി കൂടിയായ ഡോൺ ഹാർവിൻ എന്ന് ഡെയ്ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.


Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Share

2 min read

Published

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now