ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 190,000 വിസകളായിരുന്നു കുടിയേറ്റത്തിനായി സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ കുടിയേറ്റ കാര്യ വകുപ്പിന്റെ പുതിയ കണക്കുകൾ അനുസരിച്ചു 163,000 ആളുകൾക്ക് മാത്രമാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ അവസരം ലഭിച്ചത്.
വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം 190,000 തന്നെ ആക്കി നിലനിർത്തണമെന്ന് നേരത്തെ ഓസ്‌ട്രേലിയൻ ഇൻഡസ്ട്രി ഗ്രൂപ്പും, ട്രേഡ് യൂണിയൻ മൂവ്മെന്റും ആവശ്യപ്പെട്ടിരുന്നു.
ഓസ്ട്രേലിയയിലേക്കുള്ള സ്കിൽഡ് മൈഗ്രേഷൻ വിസ ക്വാട്ടയിൽ ന്യൂസിലാൻഡ് പൗരൻമാരെക്കൂടി ഉൾപ്പെടുത്തിയത് വിദേശത്ത് നിന്ന് കുടിയേറുന്നവുടെ അവസരങ്ങൾ കുറയ്ക്കുമെന്ന് എസ് ബി എസ് മലയാളം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതേപ്പറ്റി കൂടുതൽ വായിക്കാം. ..

ന്യൂസിലാന്റുകാര്ക്കും പരിഗണന: ഇന്ത്യാക്കാർക്ക് ഓസ്‌ട്രേലിയൻ കുടിയേറ്റ അവസരങ്ങൾ കുറയുന്നു
സ്കിൽഡ് മൈഗ്രൻറ് വിസകളിലും ഫാമിലി വിസകളിലുമാണ് ഈ വർഷം ഗണ്യമായ കുറവ് വന്നിരിക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തി നിയമമാറ്റങ്ങൾ വരുത്തിയതാണ് കുടിയേറ്റത്തിലെ ഈ കുറവിന് കാരണമെന്ന് വിദേശകാര്യ മന്ത്രി പീറ്റർ ഡട്ടൺ പറഞ്ഞു.