പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം സർക്കാർ പരിഗണനയിലിക്കവേയാണ് മന്ത്രി അലൻ ടഡ്ജ് ഇക്കാര്യം അറിയിച്ചത്.
പൗത്വത്തിനായി അപേക്ഷിക്കുന്നവർ എഴുത്തു പരീക്ഷക്ക് പകരം ഇംഗ്ലീഷിൽ തടസ്സം കൂടാതെ സംസാരിക്കാൻ ഉതകും വിധമുള്ള പുതിയ പരീക്ഷ ഉൾപ്പെടുത്തുവാനാണ് പദ്ധതിയിടുന്നതെന്ന് അലൻ ടഡ്ജ് അറിയിച്ചു.
പ്രൈമറി സ്കൂൾ തലത്തിലുള്ള ഭാഷാ പരീക്ഷയാകും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഇതേക്കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ലെന്നും ഓസ്‌ട്രേലിയൻ പൗരത്വം നേടും മുൻപ് ഇംഗ്ളഷ് പ്രാവീണ്യം നേടിയിരിക്കേണ്ടത് ആവശ്യമാണെന്നും അലൻ ടഡ്ജ് കൂട്ടിച്ചേർത്തു.
പൗരത്വ നിയമത്തിൽ ഭെദഗതി വരുത്തുമെന്ന് കഴിഞ്ഞ വര്ഷം ഏപ്രിൽ മാസത്തിൽ ടേൺബുൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൗരത്വ പരീക്ഷയിൽ അഴിച്ചു പണി നടത്തുമെന്നും സർക്കാർ അറിയിച്ചിരുന്നു.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നായിരുന്നു പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ. ഐ ഇ എൽ ടി എസ് പരീക്ഷക്ക് സമാനമായ എഴുത്തു പരീക്ഷയാകും പൗരത്വത്തിനായി അപേക്ഷിക്കുന്നവർക്ക് നടത്തുക എന്നായിരുന്നു സർക്കാർ നേരത്തെ അറിയിച്ചിരുന്നത്.
മാത്രമല്ല ഐ ഇ എൽ ടി എസ് പരീക്ഷയുടെ സ്കോറായ അഞ്ച് ബാൻഡ്കൾക്ക് തുല്യമായ സ്‌കോർ ലഭിക്കണമെന്നുള്ളതും സർക്കാർ വരുത്തുവാൻ ഉദ്ദേശിച്ച മാറ്റങ്ങളാണ്.
പൗരത്വ നിയമത്തിലെ ഭേദഗതി ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് ഈ വര്ഷം ആദ്യം എസ് ബി എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അലൻ ടഡ്ജ് അറിയിച്ചിരുന്നു.
അതേസമയം ജൂലൈ ഒന്ന് മുതൽ ഇത് നടപ്പിലാക്കാൻ സാധ്യതയില്ലെങ്കിലും ഈ വര്ഷം തന്നെ നടപ്പിലാക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വർഷമാദ്യം പൗരത്വ ഭേദഗതി ബിൽ ഫെഡറൽ സർക്കാർ സെനറ്റിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ലേബറും ഗ്രീൻസ് പാർട്ടിയും ഒറ്റക്കെട്ടായി നിന്ന് ബില്ലിനെ എതിർക്കുകയായിരുന്നു. ഇതിന്റെ ഫലമായി സെനറ്റ് ബിൽ തള്ളിക്കളയുകയും ചെയ്തിരുന്നു.
എന്നാൽ ബിൽ വീണ്ടും സെനറ്റിൽ വതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ ഫെഡറൽ സർക്കാർ.
Share



