NSWലെ കാതറിൻ ഫീൽഡിൽ വച്ച് ജൂൺ രണ്ടിന് വാഹനം ഓടിക്കുന്നതിനിടെ ഷെറി പനേറ്റ എന്ന സിഡ്‌നി സ്വദേശിനിയിൽ നിന്നാണ് പൊലീസ് പിഴ ഈടാക്കിയത്.
ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന തരത്തില്‍ TV/വീഡിയോ ദൃശ്യങ്ങള്‍ കാറിനുള്ളില്‍ ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് 337 ഡോളര്‍ പിഴയീടാക്കിയിരിക്കുന്നത്.
കാറിന്റെ മുന്‍ പാസഞ്ചര്‍ സീറ്റിലിരുന്നയാള്‍ FaceTime ല്‍ വീഡിയോ കോള്‍ ചെയ്തതിനാണ് ഈ പിഴ ലഭിച്ചതെന്ന് സാമൂഹ്യമാധ്യമത്തിലൂടെ ഷെറി പനേറ്റ ചൂണ്ടിക്കാട്ടി.
ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഷെറി പറയുന്നത്. വാഹനമോടിക്കുമ്പോള്‍ സഹയാത്രികരോടും ഫോണ്‍ ഉപയോഗിക്കരുത് എന്നു പറയണം എന്ന മുന്നറിയിപ്പോടെയാണ് അവര്‍ ഈ പിഴയുടെ വിവരം സാമൂഹ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്.
വാഹനമോടിക്കുമ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് NSW ജനറൽ ഡ്രൈവിംഗ് ഒഫൻസസ്സ് ഓൺ ദി റോഡ്സ് ആൻഡ് മാരിടൈം സർവീസസിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Source: Facebook
'Drive vehicle with TV/VDU image likely to distract another driver,' 'Drive vehicle with TV/VDU image visible to driver'എന്നീ കുറ്റങ്ങളാണ് ഉള്ളത്.
എന്നാല്‍ മറ്റു യാത്രക്കാര്‍ വീഡിയോ കോള്‍ ചെയ്യാമോ എന്ന കാര്യം നിമയത്തില്‍ വ്യക്തമായി പറയുന്നുമില്ല.
NSWലെ ഹണ്ടര്‍ മേഖലയില്‍ ഏപ്രിൽ 22നു സമാനമായ കുറ്റത്തിന് മറ്റൊരു ഡ്രൈവർക്കും 337 ഡോളർ പിഴ ലഭിച്ചിരുന്നു. മുൻസീറ്റിൽ ഡ്രൈവർക്ക് സമീപത്തിരുന്നു യാത്രചെയ്തയാൾ ലാപ്ടോപ്പ് ഉപയോഗിച്ചതിനാണ് പിഴ ലഭിച്ചത്.