പെർത്തിലെ മിഷേൽ ഫ്രീവേയിൽ 28 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച ഡ്രൈവറിൽ നിന്നാണ് പൊലീസ് പിഴ ഈടാക്കിയത്. 100 കിലോമീറ്റർ വേഗതയിൽ ഓടിക്കേണ്ട ഫ്രീവെയിലൂടെയാണ് ഇയാൾ 28 കിലോമീറ്റർ വേഗതയിൽ കാറോടിച്ചത്.
തിങ്കളാഴ്ച രാത്രി ഫ്രീവേയിലൂടെ പതിയെ സഞ്ചരിച്ച ടൊയോട്ട ലാൻഡ്ക്രൂസർ ഗ്രീൻവുഡിൽ വച്ച് തടഞ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് ഗ്രൂപ്പ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു.
ഇത്തരത്തിൽ വാഹനമോടിക്കുന്നത് അപകട സാധ്യത വർദ്ധിപ്പിക്കുകയും റോഡിൽ തിരക്കേറാൻ കാരണമാവുകയും ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾക്ക് പോയിന്റുകളൊന്നും നഷ്ടമാകില്ല.
ഡ്രൈവറിൽ നിന്നും പിഴ ഈടാക്കിയത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരിക്കുകയാണ്. പൊലീസിന്റെ നടപടിയെ പിന്തുണയ്ക്കുകയാണ് ഭൂരിഭാഗം പേരും.
മറ്റുള്ള റോഡുകളിലും ഇത്തരം നടപടികൾ സ്വീകരിക്കണമെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ ഇത്രയും പിഴ ഈടാക്കേണ്ടിയിരുന്നില്ല എന്ന അഭിമയവുമായും ആളുകൾ മുന്നോട്ടു വന്നു.
പൊലീസിന്റെ നടപടിയെ റോഡ് സേഫ്റ്റി കൗൺസിൽ ചെയർമാൻ ഇയിൻ കാമറോൺ പിന്തുണച്ചു. ഇത്തരത്തിൽ വേഗതയേറിയ നിരത്തിലൂടെ പതിയെ വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനുവരി ആദ്യം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഇന്ത്യൻ ഓഷ്യൻ ഡ്രൈവിലൂടെ വേഗത കുറച്ചു വാഹനമോടിച്ച 71 കാരൻറെ വീഡിയോ വൈറൽ ആയിരുന്നു. 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കേണ്ട നിരത്തിലൂടെ 50 കിലോമീറ്റർ വേഗതയിൽ ഇയാൾ കാറോടിച്ചത് പിന്നാലെ വന്ന വാഹനത്തിലെ ഡാഷ്ക്യാമിൽ ചിത്രീകരിച്ചിരുന്നു.
ഇത് സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരുന്നു.