കഴിഞ്ഞ വർഷം നവമ്പറിൽ 11 വയസുള്ള കുട്ടി പാമ്പ് കടിയേറ്റത്തിനെ തുടർന്ന് മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെതിരെ പോലീസ് നരഹത്യക്ക് കേസെടുത്തു.
കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയില്ല എന്ന ആരോപണമാണ് കുട്ടിയുടെ പിതാവിനെതിരെയുള്ളത്.
ക്വീൻസ്ലാന്റിൽ സൺഷൈൻ കോസ്റ്റിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്താണ് സംഭവം നടന്നത്.
വിപുലമായ അന്വേഷണത്തിന് ശേഷമാണ് 31 വയസുകാരനെതിരെ പോലീസ് കേസെടുത്തത്.
മരണത്തെക്കുറിച്ച് 'ഓപ്പറേഷൻ യൂണിഫോം വെഫ്ട്' എന്ന പേരിലാണ് അന്വേഷണം നടന്നത് എന്ന് ക്വീൻസ്ലാൻറ് പോലീസ് വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.
കൊടും വിഷമുള്ള പാമ്പുകൾ ഉള്ള രാജ്യമാണ് ഓസ്‌ട്രേലിയ എങ്കിലും പാമ്പ് കടിയേറ്റുള്ള മരണങ്ങൾ ഓസ്‌ടേലിയയിൽ അപൂർവമാണ്.
ബ്രിസ്‌ബൈനിൽ നിന്ന് ഏകദേശം 260 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന മഗൺ എന്ന പട്ടണം.
കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നയാൾ ഡിസംബർ ആറിന് മഗൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.