സംഭവവുമായി ബന്ധപ്പെട്ട ബുധനാഴ്ചയാണ് ന്യൂ സൗത്ത് വെയിൽസിൽ ഉള്ള ഒരു ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് പോലീസ് പിടിയിലായ ബാലനെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് NSW ആക്ടിങ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.
തമാശക്കായി ചെയ്തതാണിതെന്ന് അറസ്റ്റിലായ കുട്ടി പറഞ്ഞതായാണ് റിപ്പോർട്ടുകൾ. സമാനമായ സംഭവം റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.
സ്ട്രോബറിക്കുള്ളിൽ സൂചി കണ്ടെത്തിയ വാർത്ത ഒരു സംസ്ഥാനത്തു നിന്നും പുറത്തുവന്നതോടെ മറ്റ് സംസ്ഥാനങ്ങളിലുള്ള പലരും ഇത് അനുകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
NSW ലെ നിയമപ്രകാരം മനഃപൂർവം ആഹാരപദാർത്ഥങ്ങൾ മലിനമാക്കുന്നവര്‍ക്കുള്ള പരമാവധി ജയിൽ ശിക്ഷ 10 വർഷമാണ്.
ആഹാരപദാര്‍ത്ഥങ്ങള്‍ മനപ്പൂർവം മലിനമാക്കുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. ഇവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും 10 മുതൽ 15 വര്ഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന വിധത്തിൽ ശിക്ഷയുടെ കാഠിന്യം കൂട്ടുകയും ചെയ്യണമെന്ന് അദ്ദേഹം അറ്റോണി ജനറലിനോട് പറഞ്ഞു.
നിലവിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വയ്ക്കുന്നവർക്കും ഭീകരവാദത്തിനു സാമ്പത്തിക പിന്തുണ നൽകുന്നവർക്കുമാണ് 15 വർഷം ജയിൽ ശിക്ഷ. ഈ കുറ്റകൃതങ്ങളുടെ അതേ ഗൗരവത്തോടെ തന്നെ ഭക്ഷണപദാർത്ഥങ്ങൾ മലിനമാക്കാൻ ശ്രമിക്കുന്ന കുറ്റവും കണക്കാക്കപ്പെടുമെന്നും സ്‌കോട്ട് മോറിസൺ വ്യക്തമാക്കി.
ആറു സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്‌ട്രോബറികള്‍ക്കുള്ളില്‍ നിന്ന് തയ്യല്‍സൂചികൾ കണ്ടെടുത്തിരുന്നത്. ഇതിന് പിന്നാലെ സിഡ്‌നിയിലെ വൂൾവർത്സിൽ നിന്ന് വാങ്ങിയ ആപ്പിളിലും സൂചി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.
MORE TO READ

ആപ്പിളിലും തയ്യൽ സൂചി; പൊലീസ് അന്വേഷണം ആരംഭിച്ചു