SKIP TO MAIN CONTENT

വിവിധ മേഖലകളിൽ വിജയം; അഭിമാനമായി ഓസ്‌ട്രേലിയൻ മലയാളികൾ

എസ് ബി എസ് മലയാളം ഈയാഴ്ചയിൽ നൽകിയ അഞ്ച് പ്രധാന വാർത്തകളിലേക്കും വിശേഷങ്ങളിലേക്കും ഒരു തിരിഞ്ഞു നോട്ടം...

today's news
Source: SBS

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

ഓസ്‌ട്രേലിയൻ പൗരത്വവുമായി ബന്ധപ്പെട്ട വാർത്തകൾക്കും, ഓസ്‌ട്രേലിയയിലെ മറ്റ് പ്രധാന വാർത്തകൾക്കും പുറമെ നിരവധി വ്യത്യസ്തങ്ങളായ വാർത്തകളും വിശേഷങ്ങളുമാണ് എസ് ബി എസ് മലയാളം ഈയാഴ്‌ച നൽകിയത്. അവ ഏതൊക്കെയെന്ന് നോക്കാം:

1. വിജയകഥ: ഐക്യരാഷ്ട്ര സഭ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയുടെ ക്വീൻസ്ലാൻറ് ഡിവിഷനിലേക്ക് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ്രിസ്ബൈനിലുള്ള തെരേസ ജോയി.

UNAA
Teresa Joy elected as Secretary of UNAA Queensland division Source: Joy K Mathew

2. മലയാള പഠനം: ഓസ്ട്രേലിയയിൽ മലയാളഭാഷാ പഠനത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് വിവിധ മലയാള ഭാഷാ പഠനകേന്ദ്രങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു.

3. വിജയകഥ: വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഈ വർഷത്തെ പ്രൊഫഷണൽ എഞ്ചിനീയർ അവാർഡിന് പെർത്തിൽ എൻവയോൺമെന്റൽ എഞ്ചിനീയറായ ഡോ. രാജ് കുറുപ്പ് അർഹനായി.

award professional engineer
Dr Raj Kurup receives Professional Engineer 2020 award Source: Environmental Engineers International/Facebook

4. കൊറോണ ബാധിച്ച നഴ്‌സ്: മെൽബണിൽ കൊറോണ ബാധിച്ച മലയാളി നഴ്‌സ്‌ കുടുംബത്തിലുള്ള മറ്റുള്ളവർക്ക് രോഗം പടരാതിരിക്കാൻ എന്തൊക്കെ കരുതലുകൾ എടുത്തു എന്നതിനെക്കുറിച്ച് കേൾക്കാം

5. ഏജ്ഡ് കെയർ മരണം: ഏജ്ഡ് കെയറുകളിൽ മരണനിരക്ക് കൂടാനുള്ള കാരണങ്ങളെ പറ്റിയും കൊവിഡ് കാലത്തെ ഏജ്ഡ് കെയറുകളുടെ പ്രവർത്തന രീതിയെപറ്റിയും  സിഡ്നിയിലെ വിവിധ ഏജ്ഡ് കെയറുകളിൽ ജി.പി ആയി പ്രവർത്തിക്കുന്ന ഡോ. മനോജ് ധർമ്മരത്നം സംസാരിക്കുന്നു


കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക 

എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)

എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി 


 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now