1.അതിർത്തികൾ തുറക്കുന്നു
മാർച്ചിൽ അടച്ചിട്ട ഓസ്ട്രേലിയൻ അതിർത്തികൾ ആദ്യമായി തുറക്കുന്നു. ന്യൂസിലാന്റുമായി പരിമിതമായ യാത്രാ ബബ്ളാണ് പ്രഖ്യാപിച്ചിരിക്കുന്നത്
ഇതോടൊപ്പം ആഭ്യന്തര അതിർത്തികൾ തുറക്കുന്നതിനും കൂടുതൽ തീരുമാനമുണ്ട്. എന്നാൽ ആഭ്യന്തര യാത്രകൾ എന്നു സാധ്യമാകും എന്നതിൽ ടൂറിസം മേഖലയിൽ ആശങ്കയുണ്ട്.
2. ഹോം ക്വാറന്റൈൻ പരിഗണനയിൽ
വിദേശത്തു നിന്ന് തിരിച്ചെത്തുന്ന ഓസ്ട്രേലിയക്കാർക്ക് ഹോം ക്വാറന്റൈൻ അനുവദിക്കുന്നകാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ, എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇത് ലഭ്യമാകില്ല
3. യാത്രയും കൊവിഡ് സമ്പർക്കവുമില്ല; എന്നിട്ടും സ്വമേധയാ ക്വാറന്റൈൻ
വിദേശയാത്രകളോ, കൊവിഡ് സമ്പർക്കമോ ഇല്ലാതിരുന്നിട്ടും സ്വമേധയാ ഹോട്ടൽ ക്വാറന്റൈനിലേക്ക് പോയ ഒരു മലയാളി യുവതിയെക്കുറിച്ചും, കൊച്ചിയിൽ നിന്ന് 25,000 കിലോമീറ്റർ യാത്ര ചെയ്ത് സിഡ്നിയിലെത്തിയ കുടുംബത്തെക്കുറിച്ചും...
4. പെർത്തിന് ആവേശമായി മലയാളിയുടെ വള്ളംകളി
കേരളത്തിൽ വള്ളംകളിയില്ലാതെ ഓണക്കാലം കടന്നുപോയപ്പോൾ, പെർത്ത് മലയാളികൾ സംഘടിപ്പിച്ച വള്ളംകളി ആവേശമായി
5. ഇൻസ്റ്റാഗ്രാമിൽ മലയാളം പഠിപ്പിക്കുന്ന അമേരിക്കൻ വനിത
മലയാളം പഠിക്കാനും പഠിപ്പിക്കാനും സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചുതരികയാണ് അമേരിക്കക്കാരിയായ എലിസബത്ത് കീറ്റൺ