ഓസ്‌ട്രേലിയയിൽ ഭൂരിഭാഗം കമ്പനികളും പണമിടപാടുകൾ കൂടുതലായതും നടത്തുന്നത് കാർഡുകൾ വഴിയും ബാങ്ക് ട്രാൻസ്ഫറിലൂടെയുമാണ്. ബാങ്കുകളിൽ നേരിൽ ചെന്ന് ഇടപാടുകൾ നടത്തുന്നതിലും സൗകര്യപ്രദമായി ഇത്തരത്തിൽ ഇടപാടുകൾ നടത്താൻ കഴിയും.
ബാങ്കുകൾ
ANZ, Westpac, Commonwealth, NAB എന്നിവയാണ് ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കുകൾ. ഇതിനു പുറമെ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ചെറിയ ബാങ്കുകളും പ്രവർത്തനത്തിലുണ്ട്. സർക്കാർ നിയന്ത്രണത്തോടെയാണ് ഓസ്‌ട്രേലിയയിൽ ബാങ്കുകൾ പ്രവർത്തിക്കുന്നത്.
2b96aee3-50f2-451b-8462-2668d9b9bac6_1517354069.jpeg?itok=KPcpWqwQ&mtime=1517354106
ബാങ്കുകൾ വഴി ഇടപാടുകൾ നടത്തുന്നതിന് പുറമെ സേവിങ്സ് അക്കൗണ്ട് പോലുള്ള വിവിധ തരം അക്കൗണ്ടുകൾ തുറക്കാനും കഴിയും.
ബാങ്ക് തെരഞ്ഞെടുക്കുക
ഏതു ബാങ്കുമായി ഇടപാടുകൾ നടത്തുന്നതാണ് നിങ്ങൾക്ക് കൂടുതൽ ലാഭകരമാകുന്നതെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തുക. ഓരോ ബാങ്കിലെയും സേവനങ്ങൾ വ്യത്യസ്തമായിരിക്കും. ഇതിൽ നിങ്ങൾക്ക് അനുയോജ്യമായതും സൗകര്യപ്രദമായതും ഏതെന്ന് കണ്ടെത്തുന്നത് നന്നായിരിക്കും .
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ പെര്മനെന്റ് റെസിഡൻസിയോ പൗരത്വമോ ആവശ്യമില്ല. വിദ്യാർത്ഥി വിസയിലോ മറ്റു താത്കാലിക വിസയിലോ രാജ്യത്തെത്തുന്നവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

Source: SBS
അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ ഒരു നാലക്ക PIN അഥവാ പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കും. ATMൽ നിന്നും പണം പിൻവലിക്കാൻ ഇത് ആവശ്യമാണ്. മാത്രമല്ല, സാധനങ്ങൾ വാങ്ങിയ ശേഷം കാർഡിലൂടെ ഇടപാടുകൾ നടത്തുമ്പോഴും ഈ PIN നിർബന്ധമാണ്. ഇത് രഹസ്യമായി സൂക്ഷിക്കേണ്ടതുമാണ്.
people-2564956_1280.jpg?itok=z2afFrdj&mtime=1517354780
എങ്ങനെ അക്കൗണ്ട് തുടങ്ങാം
ഓൺലൈൻ ആയോ നേരിട്ട് ബാങ്കിലെത്തിയോ നിങ്ങൾക്ക് ഒരു അക്കൗണ്ട് തുടങ്ങാവുന്നതാണ്.
ഇതിനായി നിങ്ങളുടെ ചില വ്യക്തിവിവരങ്ങൾ നൽകേണ്ടതുണ്ട്. 100 പോയിന്റോ അതിൽ കൂടുതലോ വരുന്ന വിധത്തിലുള്ള നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ അക്കൗണ്ട് തുടങ്ങുന്നതിനായി ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.
ജനന സർട്ടിഫിക്കറ്റ് 70 points
പാസ്സ്‌പോർട്ട്
പൗരത്വ സർട്ടിഫിക്കറ്റ്
ഡ്രൈവേഴ്സ് ലൈസെൻസ് (full / probationary / learner) 40 points
നിങ്ങളുടെ പേരുള്ള താഴെപ്പറയുന്ന രേഖകൾ: 25 points
മെഡികെയർ കാർഡ്
ലൈബ്രറി കാർഡ്
യൂണിയൻ കാർഡ്
നിങ്ങളുടെ പേരും മേല്വിലാസവുമുള്ള രേഖകൾ : 25 points
കാർ റജിസ്‌ട്രേഷൻ
യൂട്ടിലിറ്റി ബില്ലുകൾ
വാടക അടച്ചതിന്റെ രസീതുകൾ
കാർഡുകൾ വഴി ഇടപാടുകൾ നടത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന കാര്യം ഇവിടെ അറിയാം.