എന്തുകൊണ്ട് ഉൾനാടൻ പ്രദേശങ്ങൾ?
സിഡ്നി, മെൽബൺ പോലുള്ള നഗരങ്ങളിൽ ജനസംഘ്യ വര്ധിക്കുന്നുവെന്നും അതിനാൽ പ്രദേശങ്ങളിലേക്ക് മാറുന്നത് അനിവാര്യമാണെന്ന് സിറ്റിസൺഷിപ്പ് മന്ത്രി അലൻ ടഡ്ജ് പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയയുടെ ഉൾപ്രദേശങ്ങളിൽ കൂടുതൽ തൊഴിൽ സാധ്യതകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, നഗരങ്ങളെ അപേക്ഷിച്ച് വലിയ തുക മുടക്കാതെ തന്നെ ഒരു വീട് വാങ്ങാനും സാധിച്ചേക്കും.
To compare different local economies, use this tool from the Regional Australia Institute.
എന്നാൽ പൊതുവിൽ നഗരങ്ങളിലെ സുഖസൗകര്യങ്ങളിൽ കഴിഞ്ഞവർക്ക് ഉൾപ്രദേശങ്ങളിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരിക്കില്ല. നഗരങ്ങളിൽ ലഭിക്കുന്ന സേവനങ്ങളും ആന്തരഘടനകളും ഇവിടെ ലഭ്യമായെന്നു വരില്ല. മാത്രമല്ല, സ്വന്തം ഭാഷ സംസാരിക്കുന്നവരെയും അതാത് കൂട്ടായ്മകളെയും കണ്ടെത്തുകയും അല്പം ബുദ്ധിമുട്ടേറിയ ഒന്നാകും.

കൂടുതൽ വിവരങ്ങൾ ശേഖരിക്കുക
ഇത്തരത്തിൽ ഉൾപ്രദേശങ്ങളിലേക്ക് കുടിയേറുന്നവരും നഗരങ്ങളിൽ നിന്നും ഇവിടേക്ക് താമസം മാറുന്നവരും അതാത് പ്രദേശങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടത് ആവശ്യമാണ്. നിങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെയുള്ള സാധ്യതകൾ തിരയുക.
ഈ പ്രദേശത്തെ ലോക്കൽ മൈഗ്രന്റ് സെന്റർ അഥവാ പ്രാദേശിക കുടിയേറ്റ കേന്ദ്രത്തെ ബന്ധപ്പെടുക. നിങ്ങൾക്ക് താല്പര്യമുള്ള പ്രദേശങ്ങളിലെ സാധ്യതകൾ കണ്ടെത്തി സഹായിക്കാൻ ഈ കേന്ദ്രങ്ങൾക്ക് സാധിച്ചേക്കും. നിങ്ങൾ താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മൈഗ്രന്റ് റിസോർസ് സെന്റർ ഉണ്ടോ എന്ന കാര്യം കൗൺസിലിൽ ചോദിച്ച് ഉറപ്പു വരുത്താവുന്നതാണ്.
Pyramid Hill, Victoria (Wikimedia/Mattinbgn C.C. BY A 3.0)

കൂടാതെ, ഇഷ്ടപ്പെട്ട പ്രദേശം തെരഞ്ഞെടുത്ത ശേഷം ഇവിടം സന്ദർശിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഉൾപ്രദേശങ്ങളിലേക്ക് താമസം മാറിയവർ പറയുന്നു. ഇവിടെ സദർശിച്ച് ആളുകളുമായും സ്ഥാപനങ്ങളുമായും സംസാരിക്കുകയും ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നത് ഉചിതമായ കാര്യമാണ് . മാത്രല്ല, ഇവിടേക്ക് താമസിക്കാൻ പോകും മുൻപ്, പ്രദേശത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചും കൂടുതൽ ചോദിച്ചു മനസിലാക്കുന്നതും അന്വേഷിച്ച് കണ്ടെത്തുന്നതും ഒരു പരിധി വരെ പ്രയോജനപ്പെട്ടേക്കാം.

Visit the government’s website for general inquires on regional initiatives and search under your corresponding state or territory.