ആസ്ത്മ രോഗികൾ, 65 വയസ്സിനു മുകളിൽ പ്രായമായവർ, 14 വയസ്സിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗമോ, ശ്വാസകോശ സംബന്ധമായ രോഗമോ ഉള്ളവർ എന്നിവരെയാണ് ഇത് കൂടുതലായും ബാധിക്കാൻ സാധ്യത.
അതുകൊണ്ടുതന്നെ ഇവർ പ്രത്യേക കരുതലുകൾ എടുക്കേണ്ടതാണെന്ന് പരിസ്ഥിതി വകുപ്പ് അറിയിച്ചു.
കാലാവസ്ഥയും, ചൂടിനായി ആളുകൾ വീട്ടിൽ തടി കത്തിച്ചുകൊണ്ടുള്ള ഹീറ്ററുകളും ഉപയോഗിക്കുന്നതുമാണ് ഇതിന് കാരണമായി പരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
ആരോഗ്യ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെടുന്നവർ ഉടൻ തന്നെ ആരോഗ്യ വിദഗ്ധരെയോ 1300 60 60 24 എന്ന നമ്പറിൽ നേഴ്സ് ഓൺ കോളിനെയോ ബന്ധപ്പെടേണ്ടതാണ് .
Share



