ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് അതിവേഗം ഓസ്‌ട്രേലിയന്‍ PR; പുതിയ വിസ പദ്ധതി പ്രഖ്യാപിച്ചു

ഏഴു സാങ്കേതിക മേഖലകളില്‍ ഉന്നത വൈദഗ്ധ്യമുള്ളവര്‍ക്ക് അതിവേഗം ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിഡന്‍സി നല്കുന്നതിന് ഫെഡറല്‍ സര്‍ക്കാര്‍ പുതിയ വിസ പദ്ധതി പ്രഖ്യാപിച്ചു.

Australian PR visa

Source: Getty Images

സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഓസ്‌ട്രേലിയയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം കുടിയേറ്റകാര്യ വകുപ്പ് പുതിയ  പദ്ധതി പ്രഖ്യാപിച്ചിരുന്നു. 

ഗ്ലോബല്‍ ടാലന്റ് സ്‌കീം എന്ന പേരിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഈ പദ്ധതി തുടങ്ങിയത്.

ഈ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് വിദേശത്തുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് അതിവേഗം പെര്‍മനന്റ് റെസിഡന്‍സി നല്‍കുന്ന പുതിയ പദ്ധതി തുടങ്ങിയിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ബിസിനസുകള്‍ക്ക് വിദേശത്തുള്ള സാങ്കേതിക വിദഗ്ധരെ തൊഴില്‍ വിസയില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതിയെങ്കില്‍, സാങ്കേതിക വൈദഗ്ധ്യമുള്ളവര്‍ക്ക് നേരിട്ട് പെര്‍മനന്റ് റെസിഡന്‍സിക്കായി അപേക്ഷിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ വിസ.

IT, മൈനിംഗ് മേഖലകളില്‍ അവസരം

ഗ്ലോബല്‍ ടാലന്റ് ഇന്‍ഡിപെന്‍ഡ്ന്റ് പ്രോഗ്രാം എന്നാണ് ഈ പുതിയ പദ്ധതിയുടെ പേര്

കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പദ്ധതി പ്രകാരം, ഏഴു സാങ്കേതിക മേഖലകളില്‍ അതീവ വൈദഗ്ധ്യം തെളിയിച്ചവര്‍ക്ക് ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ പെര്‍മനന്റ് റെസിഡന്‌സി നല്‍കും.

ഇവര്‍ക്ക് തൊഴിലുടമകളുടെയോ മറ്റോ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ല.

അതേസമയം, ഓസ്‌ട്രേലിയയിലെത്തിക്കഴിഞ്ഞാല്‍ വര്‍ഷം 1,49,000 ഡോളറില്‍ കൂടുതല്‍ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് മാത്രമാണ് ഈ വിസ ലഭ്യമാകുക.

ഉയര്‍ന്ന വരുമാനം എന്ന് ഫെയര്‍ വര്‍ക് ഓസ്‌ട്രേലിയ വിലയിരുത്തുന്ന വരുമാനപരിധിയാണ് ഇത്.

അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി (AgTech), ഫിനാന്‍ഷ്യല്‍ ടെക്‌നോളജി (FinTech), മെഡിക്കല്‍ ടെക്‌നോളജി (MedTech), സൈബര്‍ സെക്യൂരിറ്റി, എനര്‍ജി ആന്റ് മൈനിംഗ്, സ്‌പേസ് ആന്റ് അഡ്വാന്‍സ് മാനുഫാക്ചറിംഗ്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍/അഡ്വാന്‍സ്ഡ് ഡിജിറ്റല്‍/ഡാറ്റാ സയന്‍സ്, ICT എന്നീ മേഖലകളില്‍ ഉന്നത വൈദഗ്ധ്യം തെളിയിക്കുന്നവര്‍ക്കാണ് ഈ വിസക്കായി അപേക്ഷിക്കാന്‍ കഴിയുക.

Cyber security
Cyber security Source: Getty Images

വിവിധ വിദേശ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ടാലന്റ് ഓഫീസര്‍മാരോ, അല്ലെങ്കില്‍ അപേക്ഷിക്കുന്നയാളുടെ മേഖലയിലുള്ള പ്രമുഖ ഓസ്‌ട്രേലിയന്‍ സ്ഥാപനമോ റെഫര്‍ ചെയ്യുന്നവര്‍ക്കാകും അപേക്ഷ സമര്‍പ്പിക്കാവുന്നത്.

ഇന്ത്യയിലും ടാലന്റ് ഓഫീസര്‍

ദുബായ്, സിംഗപ്പൂര്‍, ബെര്‍ലിന്‍, സാന്റിയാഗോ, ഷാങ്ഹായ്, വാഷംഗ്ടണ്‍ എന്നീ നഗരങ്ങളിലായിരുന്നു ഗ്ലോബല്‍ ടാലന്റ് ഓഫീസര്‍മാര്‍ ഉണ്ടായിരുന്നത്.

എന്നാല്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചതിനൊപ്പം ന്യൂ ഡല്‍ഹിയിലും സര്‍ക്കാര്‍ ഒരു ഗ്ലോബല്‍ ടാലന്റ് ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ നടക്കുന്ന എക്‌സ്‌പോകളിലും മറ്റു പരിപാടികളിലും ഇവര്‍ പങ്കെടുത്ത് അപേക്ഷകരെ കണ്ടെത്താന്‍ ശ്രമിക്കും.

ഇവരുടെ റെഫറന്‍സ് ലഭിക്കുന്നവരെ ഡിസ്റ്റിംഗ്വിഷ്ഡ് ടാലന്റ് വിസ എന്ന വിഭാഗത്തിലേക്കായിരിക്കും അപേക്ഷിക്കാന്‍ ക്ഷണിക്കുക. (സബ്ക്ലാസ് 124, സബ്ക്ലാസ് 858)

ഈ വര്‍ഷം 5,000 പേര്‍ക്ക് ഈ വിസ നല്‍കുമെന്നും കുടിയേറ്റകാര്യമന്ത്രി അറിയിച്ചു.


കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam വെബ്‌സൈറ്റ് ബുക്ക്മാര്‍ക്ക് ചെയ്യുക


 


Share

2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now