ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (IATA) വിവരങ്ങൾ അടിസ്ഥാനമാക്കി ഹെൻലി ആൻഡ് പാർട്നേഴ്സ് എന്ന സ്ഥാപനം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് ജാപ്പനീസ് പാസ്പോർട്ട് ഏറ്റവും കരുത്തുള്ള പാസ്പോർട്ട് ആയി തെരഞ്ഞെടുത്തിരിക്കുന്നത്.
ഇത് തുടർച്ചയായി മൂന്നാം തവണയാണ് ജാപ്പനീസ് പാസ്പോർട്ട് ഈ സ്ഥാനം നിലനിർത്തുന്നത്.
ഹെൻലി ആൻഡ് പാർട്നേർഴ്സ് പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ 107 രാജ്യങ്ങളും ടെറിറ്ററികളും ഉൾപ്പെടുന്നുണ്ട്. ഇതിൽ 191 രാജ്യങ്ങളിലേക്കും വിസയില്ലാതെ സന്ദർശനം അനുവദിക്കുന്നതാണ് ജപ്പാൻ പാസ്പോർട്ട്.
190 രാജ്യങ്ങൾ സന്ദർശിക്കാവുന്ന സിംഗപ്പൂർ തൊട്ടുപിന്നിലുണ്ട്. ദക്ഷിണ കൊറിയയും ജർമനിയുമാണ് മൂന്നാം സ്ഥാനത്തെങ്കിൽ ഇറ്റലിയും ഫിൻലന്റുമാണ് നാലാം സ്ഥാനത്ത്.
കഴിഞ്ഞ വർഷം പത്താം സ്ഥാനത്ത് നിന്നിരുന്ന ഓസ്‌ട്രേലിയൻ പാസ്പോർട്ട് ഈ വർഷം ഒമ്പതാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കൊപ്പം ചെക്ക് റിപ്പബ്ലിക്കും, ന്യൂസിലന്റും, കാനഡയും, മാൾട്ടയും ഒമ്പതാം സ്ഥാനത്തുണ്ട്.
അതേസമയം ഇന്ത്യയാകട്ടെ 84ാം സ്ഥാനത്ത് മാത്രമാണുള്ളത്. കഴിഞ്ഞ വർഷം 79ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇന്ത്യൻ പൗരന്മാർക്ക് നേരത്തെ 61 രാജ്യങ്ങൾ വിസയില്ലാതെ സന്ദർശിക്കാമായിരുന്നു. എന്നാൽ ഇന്തോനേഷ്യ, ഫിജി, നേപ്പാൾ തുടങ്ങി 58 രാജ്യങ്ങൾ മാത്രമേ ഇപ്പോൾ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സന്ദർശിക്കാൻ കഴിയൂ.
ശ്രീലങ്ക, തായ്‌ലന്റ്, കെനിയ, മാൽഡൈവ്‌സ്‌എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് ഓൺ അറൈവൽ വിസ നൽകുന്നുണ്ട്.
ലോകത്തെ ഏറ്റവും മൂല്യം കുറഞ്ഞ പാസ്പോർട്ട് അഫ്ഗാനിസ്ഥാൻറേതാണ്. വെറും 26 രാജ്യങ്ങളാണ് അഫ്ഗാൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്നത്. ഇറാഖ് ആണ് പിന്നിൽ നിന്ന് രണ്ടാം സ്ഥാനത്ത്.
183 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര
183 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ, ഓണ്‍ അറൈവല്‍ വിസയിലൂടെയോ യാത്ര ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് കഴിയും.
ഓസ്‌ട്രേലിയന്‍ പൗരത്വം നേടിക്കഴിഞ്ഞാല്‍ മറ്റ് നിരവധി ഗുണങ്ങളുണ്ട്. ഇവ എന്തൊക്കെയെന്ന് താഴെ നൽകിയിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് അറിയാം.
The world's most powerful passports:
1. Japan- 191 countries can be visited without a visa
2. Singapore- 190
3. Germany, South Korea, 189
4. Finland, Italy -188
5. Denmark, Luxembourg, Spain -187
6. France, Sweden- 186
7. Austria, Ireland, Netherlands, Portugal, Switzerland- 185
8. Belgium, Greece, Norway, UK, US- 184
9. Australia, Canada, Czech republic, malta, New Zealand - 183
10. Hungary, Lithuania, Slovakia -181
The world's least powerful passports:
1. Afghanistan- 26 countries can be visited without a visa
2. Iraq- 28
3. Syria-29
4. Pakistan, Somalia- 32
5. Yemen- 33
6. Libya- 37
7. Nepal, Palestinian Territory-38
8. North Korea, Sudan- 39
9. Kosovo, Lebanon- 40
10. Bangladesh, Congo, Entrea, Iran- 41